Above Pot

രാഷ്ട്ര പിതാവിന്റെ ജീവിതം അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ വിദ്യാവിഹാര്‍ സ്‌കൂൾ

ഗുരുവായൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം വിദ്യാർത്ഥികളുടെ അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു ചരിത്രത്തിൽ ഇടം പിടിക്കാൻ കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍. മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനത്തില്‍, വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ രാവിലെ 8-മുതല്‍ രാത്രി 8-വരെ പ്രസംഗോത്സവം സംഘടിപ്പിച്ച് അപൂര്‍വ്വ ചരിത്രനേട്ടത്തിന് കളമൊരുക്കുന്നത് .

First Paragraph  728-90

ഗാന്ധി ജീവിതവും, ദര്‍ശനവുമായി ബന്ധപ്പെട്ട് 150-വിഷയങ്ങളില്‍ 150-ല്‍പരം വിദ്യാര്‍ത്ഥി പ്രഭാഷകര്‍ തുടര്‍ച്ചയായി പ്രസംഗിച്ചാണ് ചരിത്രനേട്ടത്തിനായൊരുങ്ങുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങള്‍, ഏകാദശിവൃതങ്ങള്‍, നിര്‍മ്മാണാത്മക പരിപാടികള്‍, സ്വാധീനിച്ചവരും, സ്വാധീനിയ്ക്കപ്പെട്ടവരുമായ ലോകനേതാക്കള്‍ എന്നിങ്ങനെ വ്യത്യസ്ഥവും, പരസ്പര ബന്ധിതവുമായ 150-വിഷയങ്ങളിലാണ് ജനുവരി 28-ന് കാലത്ത് 8-മുതല്‍ രാത്രി 8-വരെ മോഹന്‍ ടൂ മഹാത്മ: വാക്ക് വിത്ത് ഗാന്ധി എന്നുപേരിട്ട പ്രസംഗാത്സവം അരങ്ങേറുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്‌ക്കൂള്‍ സ്‌കൂൾ അധികൃതർ അറിയിച്ചു .

Second Paragraph (saravana bhavan

പ്രസംഗോത്സവത്തില്‍ ഗാന്ധിയന്‍ തത്വചിന്തകനും, പ്രഭാഷകനുമായ ഡോ: കെ.എസ്. രാധാകൃഷ്ണന്‍, ഗാന്ധി ജീവചരിത്ര പരിഭാഷകന്‍ കെ. സഹദേവന്‍, ഗുരുവായൂര്‍ നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും. ജോര്‍ജ്ജ് പോള്‍ ഗാന്ധിയും, വിദ്യാലയത്തിലെ 40-കുട്ടികളും ചേര്‍ന്നഭിനയിയ്ക്കുന്ന ബാപ്പുജി മാപ്പ് എന്ന നാടകവും, ഭജനകളും, ഗാന്ധിജിയുടെ അപൂര്‍വ്വ ഫോട്ടപ്രദര്‍ശനവും ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടാതെ പത്രവായനയെ പോത്സാഹിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്കൂളിലെ 750-ല്‍പരം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 6000-പേജുള്ള മെഗാ ന്യൂസ് പേപ്പറിന് രൂപംനല്‍കിയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. വായനയില്‍തുടങ്ങി പത്രപ്രവര്‍ത്തനത്തിന്റെ വിവിധതലങ്ങളെ പരിചയപ്പെട്ട കുട്ടികള്‍, ചുറ്റുപാടുള്ള ജീവിതങ്ങളില്‍നിന്നും കണ്ടെത്തിയ വാര്‍ത്തകളും, ചിത്രങ്ങളും ചേര്‍ത്താണ് വിദ്യാടൈംസ് എന്ന എന്ന മെഗാ പത്രത്തെ നിര്‍മ്മിച്ചിട്ടുള്ളത്. ഫെബ്രുവരി 8-ന് രാവിലെ 11-ന് സ്‌ക്കൂള്‍ അംഗണത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ വിദ്യാടൈംസ് സമൂഹത്തിന് മുന്നില്‍ സമര്‍പ്പിയ്ക്കുമെന്നും, ചടങ്ങില്‍ പത്രപ്രവര്‍ത്തകന്‍ ഉണ്ണി കെ. വാര്യര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിയ്ക്കും .

വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ്ങ് ട്രസ്റ്റി അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് കെ. രാധാകൃഷ്ണന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: വി. ബിന്ദു, സീനിയര്‍ പ്രിന്‍സിപ്പല്‍ ഉഷാനന്ദകുമാര്‍ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുരേഷ് ബാബു ,ഷഫീർ അലി ,ട്രസ്റ്റി അംഗം പി എ ജോൺസൺ , സ്റ്റാഫ് എഡിറ്റർമാരായ രേണുക മേനോൻ ,റിന്റു ജോൺസൺ , സ്റ്റുഡൻറ് എഡിറ്റർമാരായ കെ എസ് ആവണി ,ബി. പൗർണമി , മനീഷ മണികണ്ഠൻ ,അദ്വൈത് മുരളി എന്നിവർ പങ്കെടുത്തു .