Above Pot

സസ്ഥാനത്ത് 65 എം വി ഐ മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു

ഗുരുവായൂർ : സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തിക സൃഷ്ടിച്ചു എ എം വി മാർക്ക് കൂട്ട സ്ഥാനക്കയറ്റം. സംസ്ഥാനത്തെ 66 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകർമാരെയാണ് ഒറ്റയടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കിയത് . വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ 65 പുതിയ തസ്തിക സൃഷ്ടിച്ചാണ് ഇത്രയും പേർക്ക് പ്രമോഷൻ നൽകിയത് . . 39,500 -83,000 എന്ന ശമ്പള സ്കെയിലിൽ ആണ് നിയമിച്ചത് ഇത് വഴി ഒരു വർഷത്തിൽ കോടിക്കണക്കിനു രൂപയാണ് സർക്കാരിന് അധികച്ചിലവ് വരുന്നത് . എം വി ഐ ജോയി ജോയിന്റ് ആർടി ഒ ആയി പ്രമമോഷൻ ആയ ഒഴിവ് അടക്കമാണ് 66 പേർക്ക് സ്ഥാനക്കയറ്റം നൽകിയത്.. ഇത് സംബന്ധിച്ച് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ പത്മകുമാർ ഐ പി എസ് ആണ് ഉത്തരവിറക്കിയിട്ടുള്ളത്

First Paragraph  728-90