Header

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തു

ഗുരുവായൂര്‍: തീറ്റയ്ക്കായ് പുറമ്പോക്ക് സ്ഥലത്ത് കെട്ടിയരുന്ന അഞ്ചുവയസ്സുപ്രായമായ പശു കിണറ്റില്‍വീണു. ഇന്നലെ രാവിലെ പത്തുമണിയോടേയാണ് നെന്മിനി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം നെന്മിനി പാലിയത്ത് ചന്ദ്രന്‍നായരുടെ അഞ്ചുവയസ്സ് പ്രായമായ പശു ആള്‍മറയില്ലാത്ത സ്ഥലത്തെ പുറമ്പോക്ക് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പശുവിനെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കരക്ക് കയറ്റാൻ കഴിഞ്ഞില്ല , തുടർന്ന് ക്രെയിൻ കൊണ്ട് വന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, പരിസരവാസികളുംചേര്‍ന്ന് പശുവിനെ കിണറ്റില്‍നിന്നും പുറത്തെത്തിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അസി: സ്റ്റേഷന്‍ ഓഫീസര്‍ എം. ശ്രീകുമാര്‍, ലീഡിങ്ങ് ഫയര്‍മാന്‍ ടി. സുരേഷ്‌കുമാര്‍, ഫയര്‍മാന്‍ എസ്. സജിലും കൂടാതെ നാട്ടുകാരും നടത്തിയ പരിശ്രമത്തിലാണ് വൈകീട്ട് അഞ്ചുമണിയോടെ പശുവിനെ പുറത്തെത്തിച്ചത്