Header 1 = sarovaram
Above Pot

ഗുരുവായൂരിൽ സ്നേഹസ്പര്‍ശത്തിന്‍റെ ആഭിമുഖ്യത്തില്‍ സീനിയര്‍ അദാലത്തിന് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂരിലെ മുതിര്‍ന്ന പൗരൻ മാരുടെ കൂട്ടായ്മ സ്നേഹ സ്പര്‍ശ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സീനിയര്‍ അദാലത്തിന് തുടക്കമായി.മഹാരാജ ദര്‍ബാര്‍ ഹാളില്‍ നടന്ന സീനിയര്‍ അദാലത്തിന്‍റെ ഉദ്ഘാടനം ചാവക്കാട് കോടതി സബ് ജഡ്ജ് കെ.എൻ ഹരികുമാര്‍ നിര്‍വ്വഹിച്ചു. സ്നേഹസ്പര്‍ശം കൂട്ടായ്മ പ്രസിഡന്‍റ് ആര്‍.വി അലി അദ്ധ്യക്ഷത വഹിച്ചു.

സംവിധായകനും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുൻ എം.എല്‍.എ പി.ടി കുഞ്ഞു മുഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ഗുരുവായൂര്‍ ടെമ്പി ള്‍ സ്റ്റേഷൻ എ.എസ്.ഐ പി.കെ സുരേഷകുമാര്‍, സ്നേഹസ്പര്‍ശം ഭാരവാഹികളായ റിട്ട എസ്.പി ആര്‍.കെ ജയരാജ്, കെ.കെ ശ്രീനിവാസൻ , ആര്‍.വി ഹൈദരാലി, എം.കെ നാരായണൻ നമ്പൂതിരി,പി.പി വര്‍ഗീസ്, അനില്‍കല്ലാറ്റ് എന്നിവര്‍ സംസാരി ച്ചു. സ്നേഹസ്പര്‍ശ ത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം 94 വയസ്സുള്ള വി.കെ ക്യഷ്ണനെ സബ് ജഡ്ജ് ഉപഹാരം നല്‍കി ആദരിച്ചു.

Astrologer

തൃശൂര്‍ വനിതാസെല്‍സൈക്കോളജിസ്റ്റ് ഡോക്ടര്‍ മായ എസ് മേനോൻ മുതിര്‍ന്ന പൗരന്മാരുടെ മാനസികസംഘര്‍ഷം എന്ന വിഷയ ത്തില്‍ ക്ലാസ്സെടു ത്തു. ഗുരുവായൂര്‍ ടെമ്പി ള്‍ ജനമൈത്രി പോലീസിന്‍റെ സഹകരണേ ത്താടെയാണ് സീനിയര്‍ അദാല ത്ത് സംഘടി പ്പിക്കുക. വയോജനങ്ങള്‍ക്ക് കുടുംബങ്ങള്‍ക്കിടയില്‍ നിന്നും മറ്റ് പൊതുയിടങ്ങളില്‍ നിന്നെല്ലാം അനുഭവിക്കേി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ളസ്ഥിരം വേദിയായി സ്നേഹ സ്പര്‍ശ ത്തിന്‍റെ സീനിയര്‍ അദാല ത്ത് മാറും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും വൈകീട്ട് 3 മുതല്‍ 5.30 വരെ മഹാരാജ ദര്‍
ബാര്‍ ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കും

Vadasheri Footer