Above Pot

ശബരിമല പ്രശ്നം പരിഹരിക്കേണ്ടത് സമവായത്തിലൂടെ: കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരള നേതൃത്വത്തോട് ശക്തമായ വിയോജിപ്പുമായി വീണ്ടും കോൺഗ്രസ് കേന്ദ്ര നേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതീപ്രവേശനം ആശിക്കുന്നുവെന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേരയുടെ പ്രസ്താവന. ശബരിമല യുവതീപ്രവേശനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് എഐസിസിയുടെ പ്രതികരണം.

First Paragraph  728-90

‘ഞങ്ങളൊരു ദേശീയ പാർട്ടിയാണ്. വിദ്യാഭ്യാസമുള്ളവർക്കും ബുദ്ധിയുള്ളവർക്കും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ എതിർപ്പുണ്ടാകില്ല. ശബരിമലയിൽ പ്രവേശിക്കണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു’ – ഡൽഹി എഐസിസി ആസ്ഥാനത്ത് പവൻ ഖേര മാധ്യമങ്ങളോട് പറഞ്ഞു.

Second Paragraph (saravana bhavan

ശബരിമലയിൽ യുവതികള്‍ പ്രവേശിക്കുന്നതിനോട് അനുകൂലമായ സമീപനമായിരുന്നു തുടക്കം മുതൽ കോൺഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് സ്ത്രീസമത്വവിഷയമായാണ് ശബരിമല വിഷയത്തെ കാണുന്നതെന്ന് അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കെപിസിസിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ സാഹചര്യം രാഹുൽ ഗാന്ധിയെ വിലയിരുത്തി കെപിസിസി വ്യത്യസ്ത നിലപാട് സ്വീകരിക്കുകയായിരുന്നു. അതേസമയം, കെപിപിസി നിലപാടിനോട് ചില എഐസിസി നേതാക്കള്‍ രഹസ്യമായി അതൃപ്തി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയമനിര്‍മാണം വേണമെന്ന യുഡിഎഫ് ആവശ്യത്തിനിടയിലാണ് വ്യക്തമായ നിലപാടുമായി കേന്ദ്രനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. നിയമനിര്‍മാണത്തിനായി ഓര്‍ഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെടാനുള്ള കെപിസിസിയുടെ നീക്കം കേന്ദ്ര നേതൃത്വത്തിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.