Madhavam header
Above Pot

ഹർത്താൽ ദിനത്തിലും ഹീറോയായി ഡോ : സതീഷ് പരമേശ്വരൻ

ചേലക്കര : ഹർത്താൽ ദിനത്തിലും ഹീറോയായി ഡോ : സതീഷ് പരമേശ്വരൻ . രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഹര്‍ത്താലും പണിമുടക്കും ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കും അതുണ്ടാവരുതെന്നാണ് ഡോ. സതീഷ് പരമേശ്വരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഹര്‍ത്താല്‍ദിനത്തില്‍ ചേലക്കരയിലെ വീട്ടില്‍നിന്ന്‌ 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഡോക്ടര്‍ കാവശ്ശേരിയിലെ ആശുപത്രിയിലെത്തി. സാധാരണക്കാരില്‍ സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുക, അവര്‍ക്ക് ആശ്രയം ഞങ്ങളെപ്പോലുള്ള ഡോക്ടര്‍മാരും. രോഗികളുടെ സ്ഥിതി ഓര്‍ത്തപ്പോള്‍ വീട്ടിലിരിക്കാന്‍ തോന്നിയില്ല,സൈക്കിളെടുത്തിറങ്ങി….-ഇതാണ് തന്റെ യാത്രയെക്കുറിച്ച്‌ ഡോ. സതീഷിന് പറയാനുള്ളത്.

ഹര്‍ത്താല്‍ത്തലേന്ന് ജോലികഴിഞ്ഞ് മടങ്ങുമ്ബോള്‍ ഡോക്ടറുടെ കാര്‍ തടഞ്ഞ് പ്രകടനക്കാര്‍ അസഭ്യം പറഞ്ഞിരുന്നു. ഹര്‍ത്താല്‍ദിനം കാറെടുക്കാതെ സൈക്കിളില്‍ ജോലിക്കു പോകാനുള്ള തീരുമാനത്തിന് ഇതും പ്രചോദനമായി. പ്രളയകാലത്ത് നെല്ലിയാമ്ബതിയില്‍ ദുരിതത്തിലായവരെ ചികിത്സിക്കാന്‍ 15 കിലോമീറ്റര്‍ നടന്ന് ഡോ. സതീഷ് എത്തിയത് വാര്‍ത്തയായിരുന്നു.

Vadasheri Footer