ഗുരുവായൂരിൽ കാന നിർമിക്കാൻ മണ്ണെടുത്തപ്പോൾ ഹോട്ടലിന്റെ കക്കൂസ് ടാങ്ക് റോഡിൽ കണ്ടെത്തി
ഗുരുവായൂർ :അമൃത് പദ്ധതിയിൽ ഔട്ടർ റിംഗ് റോഡിൽ കാന നിർമിക്കുന്ന തിനിടെ നിരവധി സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന പൈപ്പുകൾ കണ്ടെത്തിയിരുന്നു .എന്നാൽ കക്കൂസ് ടാങ്ക് തന്നെ റോഡിൽ നിർമിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും. കിഴക്കേ നട ബസ് സ്റ്റാന്റിന് എതിർവശം ഉള്ള ബാസുരി ഇൻ ഹോട്ടലാണ് കക്കൂസ് മാലിന്യ ടാങ്ക് റോഡിൽ നിർമിച്ചത് ഉദ്യോഗസ്ഥർ കണ്ടെത്തിയത് . ഹോട്ടൽ നിർമിക്കുന്ന കാലത്തെ ഭരണ കർത്താക്കളും ഉദ്യോഗസ്ഥരും വൻ കൈക്കൂലി വാങ്ങിയാണ് റോഡിൽ സേഫ്റ്റി ടാങ്ക് നിർമിക്കാൻ മൗനാനുവാദം നൽകിയത് . ഭൂമിക്ക് അടിയിൽ നിർമിച്ച ടാങ്ക് ഒരു കാരണവശാലും കണ്ടെത്തുമെന്ന പ്രതീക്ഷ ഹോട്ടൽ ഉടമകൾക്ക് ഉണ്ടായിരുന്നില്ല .കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ കാന നവീകരണം ഉൾപ്പെട്ടതാണ് വിനയായി മാറിയത് . കാന നിർമിക്കുമ്പോൾ സേഫ്റ്റി ടാങ്ക് നിൽക്കുന്ന ഭാഗം ഒഴിവാക്കികൊടുക്കാൻ വൻ തുകയാണ്
ഇപ്പോഴത്തെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഓഫർ ചെയ്തിട്ടുള്ളതത്രെ . നേരത്തെ സൗന്ദര്യ വൽക്കരണത്തിന്റെ പേര് പറഞ്ഞു ഹോട്ടൽ ഉടമ ഇവിടെ പൂന്തോട്ടം നിർമിച്ചു വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കിയിരുന്നു