Above Pot

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്‍റെ കാവലാളാകണം: എസ് എസ് എഫ്

തൃശൂര്‍: ധാര്‍മിക വിപ്ലവം പറയൂ ഇതാണെന്‍റെ മാര്‍ഗം എന്ന പ്രമേയത്തില്‍ മൂന്നു മാസകാലമായി എസ് എസ് എഫ് നടത്തി വന്നിരുന്ന അംഗത്വകാല കാമ്പയിന്‍ ജില്ലാ സ്റ്റുഡന്‍സ് കൗണ്‍സിലോടെ സമാപിച്ചു. യൂനിറ്റ്,സെക്ടര്‍ ,ഡിവിഷന്‍ പുന:സംഘടന,പ്രതിനിധി സമ്മേളനങ്ങള്‍ക്ക് ശേഷം നടന്ന ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി കെ എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു.

First Paragraph  728-90

പ്രബുദ്ധ വിദ്യാര്‍ഥിത്വത്തിന്‍റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ് സമഗ്രാധിപത്യ സംവിധാനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തിരുന്നത്. കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന ധീര പ്രഖ്യാപനത്തോടെ ഭരണകൂട ഭീകരതകള്‍ക്കെതിരെ ശബ്ദിക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിദ്യാര്‍ഥികള്‍ക്കാകേണ്ടതുണ്ട്. ജനാധിപത്യം ഭീഷണികള്‍ നേരിടുന്ന കാലത്ത് ആലസ്യം അവസാനിപ്പിച്ച് ജനാധിപത്യത്തിന്‍റെ കാവലാളുകളാവാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

Second Paragraph (saravana bhavan

കൊക്കാല ഖലീഫ സെന്‍ററില്‍ നടന്ന കൗണ്‍സിലില്‍ ജില്ലാ പ്രസിഡന്‍റ് കെ ബി ബഷീര്‍ മുസ്ലിയാരുടെ അധ്യക്ഷത വഹിച്ചു. ജനറല്‍ റിപ്പോര്‍ട്ട്,ഫിനാന്‍സ് റിപ്പോര്‍ട്ട്,വിസ്ഡം, മഴവില്‍, ട്രൈയിനിംഗ്,ഹയര്‍സെക്കണ്ടറി, കാമ്പസ്, പി ആര്‍ ഒ, കലാലയം എന്നീ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പത്തനംത്തിട്ട പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.

റഊഫ് മിസ്ബാഹി അഞ്ചങ്ങാടി (പ്രസിഡന്‍റ്),നൗഷാദ് പട്ടിക്കര (ജന:സെക്രട്ടറി),നൂറുദ്ദീന്‍ സഖാഫി വാടാനപ്പള്ളി (ഫിനാന്‍സ് സെക്രട്ടറി ),സെക്രട്ടറിമാരായി ഹുസൈന്‍ ഫാളിലി എറിയാട്,ശനീബ് മുല്ലക്കര,ഇയാസ് പഴുവില്‍,ഷിഹാബ് സഖാഫി താന്ന്യ,ശാഫി കൊറ്റംകുളം,അനസ് ചേലക്കര,ഡോ. യാസിഫ്,മുനീര്‍ അല്‍ ഖാദിരി എന്നിവരെയും പി ആര്‍ ഒയായി ആദില്‍ വാടാനപ്പള്ളിയേയും തിരഞ്ഞെടുത്തു.

കെ എസ് ആര്‍ ടി സി ഹാളില്‍ നടന്ന പ്രതിനിധി സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് പി കെ ബാവ ദാരിമി അനുമോദന പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഐ സി എഫ് നാഷണല്‍ പ്രതിനിധി ഉസ്മാന്‍ സഖാഫി തിരുവത്ര,കേരള മുസ്ലീം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി അഡ്വ. പി യു അലി,സെക്രട്ടറി അശ്റഫ് ഒളരി,എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം,സെക്രട്ടറിമാരായ എ എ ജഅഫര്‍,നൗഷാദ് മൂന്നുപീടിക,അബ്ദുല്‍ റഷീദ് മാസ്റ്റര്‍ പെരിഞ്ഞനം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

ഐ സി എഫ് പ്രതിനിധി അഷ്റഫ് ഹാജി വാടാനപ്പള്ളി,കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറിമാരായ പി എ മുഹമ്മദ്, എം എസ് മുഹമ്മദ്,സത്താര്‍ പഴുവില്‍, എസ് ജെ എം ജില്ലാ ജന. സെക്രട്ടറി എസ് എം കെ മഹ്മൂദി, ജില്ലാ പ്രസിഡന്‍റ് മുഹമ്മദലി സഅദി, എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി എം എം ഇബ്രാഹിം,സെക്രട്ടറി ഷമീര്‍ എറിയാട് സംബന്ധിച്ചു. പി എം സൈഫുദ്ദീന്‍ സ്വാഗതവും നൗഷാദ് പട്ടിക്കര നന്ദിയും പറഞ്ഞു.