Header 1 = sarovaram
Above Pot

എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു .നഗരസഭ ആക്ടിങ് ചെയർമാൻ കെ . പി . വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു . വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അദ്ധ്യക്ഷത വഹിച്ചു ,
3,74,100 രൂപ ചിലവഴിച്ച് 86 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്
വിവിധ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ കെ . വി . വിവിധ് , ടി . എസ് . ഷെനിൽ , ഷൈലജ ദേവൻ , മുൻ ചെയർപേഴ്സൻ പ്രൊഫ : പി . കെ . ശാന്തകുമാരി , വാർഡ് കൗൺസിലർമാരായ സുരേഷ് വാര്യർ , രതി ജനാർദ്ദനൻ , പ്രസീദ മുരളീധരൻ , ജലീൽ പണിക്കവീട്ടിൽ , വി .എസ് . രേവതി ടീച്ചർ , ടി . കെ . സ്വരാജ് , ടി . കെ വിനോദ് കുമാർ ,ബിന്ദു അജിത് കുമാർ , പി . കെ ഷാഹിന , സുനിത അരവിന്ദൻ , പട്ടികജാതി വികസന ഓഫീസർ സി . വി . ശ്രീജ , എസ് സി പ്രമോട്ടർമാരായ കെ . കെ .കിഷോർകുമാർ , ടി . ജി . രഹന , രമിത സുമേഷ് എന്നിവർ സംസാരിച്ചു

Vadasheri Footer