Header 1 vadesheri (working)

തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്‌കൂളിന്റെ വാർഷികാഘോഷം 30 ന് ഗവർണർ കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്യും

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിന്റെ 27 ാം വാർഷികാഘോഷം 30 ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന സാസ്‌കാരികസമ്മേളനത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

First Paragraph Rugmini Regency (working)

ശ്രീനാരായണ വിദ്യനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ അരവിന്ദാക്ഷമേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ . ദീപപ്രോജ്വലനം ഡോ ശ്രീജിത്ത് ശ്രീനിവാസൻ നിർവഹിക്കും ഭാരതീയ വിദ്യാനികേതൻ ജില്ല സെക്രട്ടറി എം വി വിനോദ് സന്ദേശം നൽകും .ആർ എസ് എസ് ഗുരുവായൂർ ജില്ല സംഘചാലക് കേണൽ വി വേണുഗോപാൽ , ശ്രീനാരായണ വിദ്യനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രൊഫസർ സി സി വിജയൻ ബി ജെ പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ ആർ അനീഷ് , കുന്നംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ മുരളി എന്നിവർ ആശംസപ്രസംഗം നടത്തും .

സമ്മേളനാനന്തരം വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ള സർഗോൽസവം 2018 അരങ്ങേറും. ലളിതമായ സൗകര്യങ്ങളോടെ ആരംഭിച്ച് ഇന്ന് കേരളത്തിൽ ലഭ്യമാകുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളുടെ നിരയിലേക്ക് വിദ്യാനികേതൻ സ്‌ക്കൂൾ വളർന്നുകഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ എം വി നിഷിജ , മാനേജർ പൂങ്ങാട്ട് മാധവൻനമ്പൂതിരി , ശ്രീനാരായണ വിദ്യനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടി ശിവദാസ് , നോൺഅക്കാദമിക്‌വിഭാഗം കോർഡിനേറ്റർ കെ ബി സുനിത , പി ആർ ഒ എം കെ സജീവ് എന്നിവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)