Above Pot

രാജി വെച്ച പ്രൊഫ. പി.കെ. ശാന്തകുമാരി എൽ.ഡി.എഫ് സംവിധാനത്തിന് ബാധ്യതയാകുമോ ?

ഗുരുവായൂർ: നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും വിതുമ്പി കൊണ്ടിറങ്ങിപ്പോയ പ്രൊഫ. പി.കെ. ശാന്തകുമാരി എൽ.ഡി.എഫ് സംവിധാനത്തിന് ബാധ്യതയാകുമെന്ന് നേതൃത്വത്തിന് സംശയം . തനിക്ക് നൽകിയ കാലം കഴിഞ്ഞിട്ടും എം.എൽ.എയുടെ പിന്തുണയിൽ ചെയർമാൻ സ്ഥാനത്ത് തുടർന്ന ശാന്തകുമാരി അവസാനം പിടിവള്ളിയും നഷ്ടപ്പെട്ടതിനെ തുടർന്നാണ് കാലാവധി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ ശേഷം രാജിക്കത്ത് നൽകിയത്. അപ്പോഴും ജനുവരി മൂന്ന് വരെ തനിക്ക് തുടരാൻ മോഹമുണ്ടായിരുന്നുവെന്ന് അവർ തുറന്നു പറഞ്ഞിരുന്നു.

First Paragraph  728-90

സി.പി.ഐ ബഹിഷ്കരണം അടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ശാന്തകുമാരി സ്ഥാനം ഒഴിയാൻ തയ്യാറായത്. ചെയർപേഴ്സൺ സ്ഥാനം കഴിഞ്ഞാൽ തുടർന്നുള്ള രണ്ട് വർഷം മറ്റേതെങ്കിലും പദവി തനിക്ക് ലഭിക്കുമെന്ന സൂചനയും അവർ വിടവാങ്ങലിൽ നൽകിയിരുന്നു. അടുത്ത രണ്ട് വർഷം എങ്ങിനെയെന്നത് ‘ട്രേഡ് സീക്രട്ട്’ ആണെന്നാണ് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് . എന്നാൽ ഇത്തരം ഒരു സീക്രട്ടും ഇല്ലെന്നും തങ്ങൾക്ക് പിന്തുണ നൽകിയതിന് പകരം മൂന്ന് വർഷത്തെ ചെയർമാൻ സ്ഥാനം ധാരണപ്രകാരം നൽകിയെന്നുമാണ് എൽ.ഡി.എഫി ന്റെ നിലപാട് .

Second Paragraph (saravana bhavan

എന്നാൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന സൂചനകളാണ് ശാന്തകുമാരി കഴിഞ്ഞ കൗൺസിലിൽ നൽകിയത്. എൽ.ഡി.എഫ് നേതാക്കൾ ക്ഷണിച്ചിട്ടും ഏറ്റവും പിൻനിരയിലെ സീറ്റിലാണ് അവർ ഇരുന്നത്. മൂന്ന് ദിവസം മുമ്പ് വരെ തൻറെ നേതൃത്വത്തിൽ നടത്തിയ ഭരണത്തിൻറെ വിമർശനങ്ങൾ പ്രതിപക്ഷം ഉന്നയിച്ചപ്പോഴൊക്കെ അവർ നിശബ്ദയായിരുന്നു.. കൗൺസിലിൽ എൽ.ഡി.എഫ് പക്ഷത്ത് ഇരുന്നതല്ലാതെ മറ്റൊരു പിന്തുണയും അവർ എൽ.ഡി.എഫിന് നൽകിയില്ല.