Post Header (woking) vadesheri

കലാമണ്ഡലം രവികുമാറിന് രാജ തിലകം പുസ്കാരം നൽകി ആദരിച്ചു

Above Post Pazhidam (working)

തൃശ്ശൂർ : കേരള കലാമണ്ഡലം തെക്കൻ കളരി വിഭാഗത്തിന്റെ പ്രധാന അധ്യാപകനായ കലാമണ്ഡലം രവികുമാറിനെ ആദരിച്ചു . കപ്ലിങ്ങാടൻ കഥകളി സമ്പ്രദായത്തിൽ 35 വർഷത്തെ പാരമ്പര്യമുള്ള കലാമണ്ഡലം രവിക്കുമാറിന് കലാമണ്ഡലത്തിൽ വെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി ആശാൻ രാജ തിലകം പുസ്കാരം നൽകി ആദരിച്ചു.

Ambiswami restaurant

സമാദരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണൻ നിർവ്വഹിച്ചു. കലാകാരന്മാർക്കു കലാസ്വാദകർക്കും ഇത്തരം ആദരവുകളും പുരസ്കാരങ്ങളും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ മംഗളപത്രസമർപ്പണവും കൂടിയാട്ടം ആചാര്യൻ പത്മശ്രീ ശിവൻ നമ്പൂതിരി അംഗവസ്ത്രമണിയിക്കലും നിർവ്വഹിച്ചു.

കലാമണ്ഡലം റെജിസ്ട്രാർ ഡോ: ആർ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഭരണസമിതിയംഗം ഡോ: എൻ.ആർ. ഗ്രാമ പ്രകാശ്, റിട്ടയർട് സീനിയർ സൂപ്രണ്ടന്റ് വി. കലാധരൻ, കലാമണ്ഡലം ഭരണസമിതിയംഗം ടി.കെ. വാസു, കലാമണ്ഡലം ഭരണസമിതിയംഗം വള്ളത്തോൾ വാസന്തി മേനോൻ എന്നിവർ ആശംസകൾ നേർന്നു. രവികിരണം സെക്രട്ടറി കലാമണ്ഡലം ബിജു സ്വാഗതവും രവികിരണം പ്രസിഡണ്ട് ഇ.ജി.ജനാർദ്ദനൻ പോറ്റി നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)