ഇരിങ്ങപ്പുറത്ത് സജനയുടെ മരണം , ഭർത്താവും ,ഭർതൃ മാതാവും അറസ്റ്റിൽ

">

ഗുരുവായൂർ : ഭർത്താവിന്റെയും ,ഭർതൃ മാതാവിന്റെയും നിരന്തര പീഡനത്തെ തുടർന്ന് 22 കാരി ആത്മഹത്യ ചെയ്ത കേസിൽ ഇരുവരെയും ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പം വീട്ടില്‍ റഷീദ് 30 ,റഷീദിന്റെ മാതാവ് ബീവി 65 എന്നിവരെയാണ് ഗുരുവായൂർ എസ് ഐ കെ എ ഫക്രുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത് .

ഡിസംബർ 15ന് ആണ് ചേറ്റുവ ചാന്തുവീട്ടില്‍ ബഷീര്‍ മകള്‍ ഫാത്തിമ്മ എന്ന സജന (22) ഭതൃ വീട്ടിൽ മരണപ്പെട്ടത് .വീടിനകത്ത് തൂങ്ങിയ സജ്നയെ ബഷീർ ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് തലകറങ്ങിയതാണന്നു പറഞ്ഞ് മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സജന മരണപ്പെട്ടിരുന്ന വിവരം ഡോക്ടര്‍ പറഞ്ഞപ്പോള്‍ മ്യതദേഹം കൊണ്ടുപോകാനുള്ള ശ്രമം ബഷീറും വീട്ടുകാരും കൂടി നടത്തി. എന്നാല്‍ കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍ മ്യതദേഹം വിട്ടുകൊടുക്കാതെ ഗുരുവായൂർ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ വിളിച്ചതോടെ ബഷീറും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മുങ്ങി .

ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഭര്‍ത്യവീട്ടില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി സജന വീട്ടുകാരെ അറിയിച്ചിരുന്നു തന്റെ അടുത്തേക്ക് മാതാവിനെ പറഞ്ഞയക്കാൻ പിതാവിനോട് പറഞ്ഞേൽപിച്ചു വൈകീട്ട് മകളുടെ അടുത്ത്‌ എത്താമെന്ന് വീട്ടുകാർ ഉറപ്പു നൽകിയിരുന്നു . ഇതിനിടയിലാണ് മൂന്നര മണിയോടെ മകളുടെ മരണ വിവരം രക്ഷിതാക്കള്‍ അറിയുന്നത്. നാലുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് ചെറിയ കുട്ടികൾ ഉണ്ട് ഇവർക്ക് .അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *

Sponsors