Above Pot

പശ്ചിമ ബം​ഗാ​ളി​ല്‍ അ​മി​ത് ഷായുടെ ​ ര​ഥ​യാ​ത്രക്ക് കൂച്ചു വിലങ്ങ് വീണു

കോ​ല്‍​ക്ക​ത്ത: പശ്ചിമ ബം​ഗാ​ളി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ന​ട​ത്താ​നി​രു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് കൂച്ചു വിലങ്ങ് വീണു . ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ര​ഥ യാ​ത്ര ത​ട​ഞ്ഞ​ത്. ര​ഥ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

First Paragraph  728-90

ചീ​ഫ് ജ​സ്റ്റീ​സ് ദേ​ബാ​ശി​ഷ് ക​ര്‍ ഗു​പ്ത അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ര​ഥ യാ​ത്ര വി​ല​ക്കി​യ​ത്. ബം​ഗാ​ളി​ല്‍ മൂ​ന്ന് ര​ഥ​യാ​ത്ര​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​ണ് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ല്‍ ബെ​ഞ്ച് ബി​ജെ​പി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ഥ‍​യാ​ത്ര ന​ട​ത്താ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ര​ഥ​യാ​ത്ര​യ്ക്കു അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Second Paragraph (saravana bhavan

ഡി​സം​ബ​ര്‍ ഏ​ഴി​ന് കൂ​ച്ച്‌ബ​ഹാ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ര​ഥ​യാ​ത്ര ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ 42 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര ക​ട​ന്നു​പോ​കേ​ണ്ടി​യി​രു​ന്ന​ത്.

ര​ണ്ടാം ത​വ​ണ​യും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ബി​ജെ​പി ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ത​പാ​ബ്രാ​ത ച​ക്ര​ബ​ര്‍​ത്തി​യാ​ണ് യാ​ത്ര​യ്ക്കു അ​നു​മ​തി ന​ല്‍​കി​യ​ത്.