Above Pot

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ റേഷന്‍ കാര്‍‍ഡ് റദ്ദ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം

കൊച്ചി: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍റെ റേഷന്‍ കാര്‍‍ഡ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം. ബിപിഎല്‍ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാനാണ് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിര്‍ദേശം നല്‍കിയത്. മാസം അരലക്ഷ ത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം പറ്റുന്ന വനിതാകമ്മീഷന്‍ അദ്ധ്യക്ഷ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തു വിട്ടിരുന്നു.

First Paragraph  728-90

ഇതിനെ തുടര്‍ന്നാണ് നടപടി. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നനിലയ്ക്ക് പ്രതിമാസം 60,000 രൂപ കൈപ്പറ്റുമ്ബോഴും റേഷന്‍കാര്‍ഡിലുള്ള 7 പേരുടെയും കൂടി പ്രതിമാസ വരുമാനമായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രം. ജോസഫൈന്റെ സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ.

Second Paragraph (saravana bhavan