Post Header (woking) vadesheri

ഗുരുവായൂര്‍ നഗരസഭക്കെതിരെ രണ്ടിടത്ത് മനുഷ്യചങ്ങലകളുമായി ജനകീയ കൂട്ടായ്മകൾ .

Above Post Pazhidam (working)

ഗുരുവായൂര്‍: പ്രതിപക്ഷമായ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ നഗരസഭക്കെതിരെ പ്രക്ഷോഭങ്ങളുമായി ജനകീയ കൂട്ടായ്മകള്‍. നഗരസഭയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. ഞായറാഴ്ച രണ്ടിടങ്ങളിലാണ് നഗരസഭയുടെ മെല്ലെപ്പോക്കിനെതിരെ നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ക്കുന്നത്. റെയില്‍വേ അടിപ്പാതയുടെ നിര്‍മാണത്തില്‍ നഗരസഭ പുലര്‍ത്തുന്ന മെല്ലെപ്പോക്ക് നയത്തിനെതിരെ തിരുവെങ്കിടം പ്രദേശവാസികളും ചക്കംകണ്ടം മാലിന്യ പ്രശ്‌നം അവഗണിക്കുന്നതിനെതിരെ ആ പ്രദേശത്തുള്ളവരുമാണ് ചങ്ങല തീര്‍ക്കുന്നത്.

Ambiswami restaurant

തിരുവെങ്കിടം അടിപ്പാതയുടെ സെന്റേജ് ചാര്‍ജ് ആയ 8.12 ലക്ഷം രൂപ അടക്കാന്‍ ഒരു വര്‍ഷം മുമ്പ് റെയില്‍വേ ആവശ്യപ്പെട്ടിട്ടും നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല. അടിപ്പാത നഗരസഭയുടെ പൂര്‍ണ ഉത്തരവാദിത്വമാണെന്ന് ജില്ല കലക്ടര്‍ ചൂണ്ടിക്കാണിച്ചിട്ടും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു. നഗരസഭയുടെ ബജറ്റില്‍ അടിപ്പാതക്കായി 17 ലക്ഷം വകയിരുത്തിയിട്ടും ഒരു രൂപ പോലും നഗരസഭ ചെലവാക്കിയില്ല. ചെയര്‍പേഴ്‌സന്റെ നടപടിക്കെതിരെ സി.പി.ഐയുടെ കക്ഷി നേതാവായ കൗണ്‍സിലര്‍ അഭിലാഷ് വി. ചന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ചക്കംകണ്ടം മാലിന്യ പ്രശ്‌നം അവഗണിക്കുകയും ഈ പ്രദേശത്തുള്ളവരെ രണ്ടാം തരം പൗരന്മാരായി കാണുകയും ചെയ്യുന്ന നഗരസഭയുടെ നിലപാടിനെതിരെയാണ് പൗരാവകാശ വേദി മനുഷ്യചങ്ങല തീര്‍ക്കുന്നത്.വർഷങ്ങൾ പിന്നിട്ട അഴുക്ക് ചാൽ പദ്ധതി ഇത് വരെ എവിടെയും എത്തിയിട്ടില്ല . എല്ലാവർഷവും മഴ തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപ് പണി തുടങ്ങി വെക്കും മഴ പെയ്താൽ നിറുത്തിപ്പോകുകയും ചെയ്യും . ചക്കംകണ്ടം പാലത്തിന്റെ പരിസരത്താണ് ചങ്ങല തീര്‍ക്കുന്നത്. നഗരസഭ ഭരണത്തിന്റെ വീഴ്ചകള്‍ക്കെതിരെ രംഗത്തുവരേണ്ട പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആഭ്യന്തര കലാപങ്ങള്‍ മൂലം ദയനീയ അവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുള്ളത്.

Second Paragraph  Rugmini (working)