കടപ്പുറത്തെ പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി
ചാവക്കാട്: പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി . കടപ്പുറം പഞ്ചായത്തിലെ
തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്താണ് കരനെല്‍ക്യഷി നൂറുമേനി വിള
നല്‍കിയത്. റിട്ടയേര്‍ഡ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉമ്മര്‍
കോടഞ്ചേരിയുടെ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളാണ് നെല്‍ക്യഷിക്ക്
അനുയോജ്യമായ സ്ഥലം പാകപെടുത്തിയത്. ഗ്രാമപഞ്ചായത്തിന്‍റെയും,
ക്യഷിവകുപ്പിന്‍റെയും, സഹകരണത്തോടെ ഉമ എന്ന നെല്‍വിത്താണ് വിതച്ചത് .
പ്രളയം ക്യഷിയെ സാരമായി ബാധിച്ചെങ്കിലും ക്യഷി വീണ്ടും
മെച്ചെപെടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കൊയ്ത്തു ത്സവത്തില്‍ സാമൂഹ്യ
രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു. ചാവക്കാട് ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡന്‍റ് എം എ അബൂബക്കര്‍ ഹാജി കൊയ്ത്തുത്സവം ഉദ്ഘാടനം
ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്ഥലം
ഉടമ ഉമ്മര്‍ കോടഞ്ചേരി, ജനപ്രതിനിധികളായ ഷംസിയ തൗഫീഖ്, പി വി ഉമ്മര്‍
കുഞ്ഞി, അഷ്ക്കറലി മുനക്കകടവ്, ഷൈല മുഹദ്, ഷാലിമ സുബൈര്‍, റസിയ അമ്പലത്ത്,
പൊതുപ്രവര്‍ത്തകരായ തെക്കരകത്ത് കരീം ഹാജി, പി കെ അബൂബക്കര്‍, കെ എം
ഇബ്രാഹീം, പി കെ അലികുഞ്ഞി, റാഫി വലിയകത്ത്, കെ വി അഷറഫ,് ബി ടി
സ്വാലിഹ് തങ്ങള്‍, ക്യഷി അസിസ്റ്റന്‍റ് സി എം കദീജ എം ജി എന്‍ ആര്‍ ഇ ജി
എസ്. എ ഇ. നദിത തുടങ്ങിയവര്‍ സംബന്ധിച്ചു.