ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിന് പീഡനം : സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു
തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പട്ടികജാതിക്കാരിയായ ഡിവൈഎഫ്ഐ ജില്ലാ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു.
അരിന്പുര് സ്വദേശിയായ യുവതിയുടെ പരാതിയില്‍ സിപിഎം മണലൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ ഏരിയാ കമ്മിറ്റിയംഗവും മണലൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.ആര്. പ്രവീലിനെതിരേയാണു പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതി പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. പ്രവീല്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏതാനും മാസം മുന്‍പ് പാര്‍ട്ടി ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വനിതാനേതാവ് വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. പ്രവീലിനെതിരെ ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു.