Post Header (woking) vadesheri

ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: കലാകാരന്മാരുടെ കൂട്ടായ്മയിൽ ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ രോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം.രതി അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്‌കാര ജേതാക്കളായ കലാമണ്ഡലം രാജൻ, കോങ്ങാട് സുകുമാരൻ, ഷൺമുഖൻ തെച്ചിയിൽ എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മമ്മിയൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ജി.കെ പ്രകാശൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.വി. ബാലകൃഷ്ണൻ നായർ, വി.പി ഉണ്ണികൃഷ്ണൻ, ജനു ഗുരുവായൂർ, ജി.കെ രാമകൃഷ്ണൻ, സന്തോഷ് ദേശമംഗലം, ശശി വാറണാട്ട്, ബാലൻ വാറണാട്ട്, കെ.ടി ശിവരാമൻ നായർ, ജ്യോതിദാസ് ഗുരുവായൂർ , ഗുരുവായൂർ ജയപ്രകാശ്, പി.ഐ സൈമൺ, പി.ഐ ലാസർ എന്നിവർ സംസാരിച്ചു. മുരളി കലാനിലയം, മുരളി വെള്ളാട്ട്, ചന്ദ്രൻ ചങ്കത്ത്, എം. ശ്രീനാരായണൻ, ഗോപി മനയിൽ കോട്ടപ്പടി സന്തോഷ്മാരാർ, രവി കാഞ്ഞുള്ളി, തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി

Ambiswami restaurant