Post Header (woking) vadesheri

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു.

Above Post Pazhidam (working)

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്തിന്‍റെ പിൻഗാമിയായാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളായ അറോറ ചുമതലയേറ്റത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഇദ്ദേഹത്തിെൻറ കീഴിലായിരിക്കും നടക്കുക.

Ambiswami restaurant

കഴിഞ്ഞ വർഷം നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തു നിന്ന് വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറിൽ അറോറ തെരഞ്ഞെടുപ്പ് കമീഷനിൽ എത്തുന്നത്. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1980 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം വാർത്താ വിനിമയ പ്രക്ഷേപണവകുപ്പ് തലവനായിരുന്നു.

കൂടാതെ ധനകാര്യം, ടെക്സ്റ്റൈൽ, ആസൂത്രണ കമീഷൻ എന്നീ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസ് സി.എം.ഡിയായി അഞ്ചു വർഷം പ്രവർത്തിച്ചിട്ടുണ്ട്.

Second Paragraph  Rugmini (working)

രാജസ്ഥാനിൽ വസുന്ധര രാെജ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനിൽ അറോറ.