ഗുരുവായൂർ സാംസ്കാരിക സമിതി നവോത്ഥാന സംഗമം സംഘടിപ്പിച്ചു .

">

ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾക്ക് താമസിക്കാൻ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്ന കാലത്താണ് നാം നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അത്ര മാത്രം കേരളം പിന്തിരിഞ്ഞോടിയെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ. ഗുരുവായൂർ സാംസ്കാരിക സമിതി സംഘടിപ്പിച്ച നവോത്ഥാന സംഗമത്തിൽ നവോത്ഥാനത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മുന്നേറ്റങ്ങൾ കേരളത്തിന് സംഭാവന ചെയ്ത വലിയ സാമൂഹ്യനേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പുരോഗമന വൽക്കരിക്കുന്നതിനും ബാധ്യതപ്പെട്ട പ്രസ്ഥാനങ്ങൾ അക്കാര്യത്തിൽ തങ്ങൾക്കു സംഭവിച്ച വീഴ്ച തിരിച്ചറിഞ്ഞ് തിരുത്തി ആഴത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയാണ് സമകാലിക സംഭവങ്ങൾ നമ്മോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭ ലൈബ്രറി അങ്കണത്തിലെ ഇ എം എസ് സ്ക്വയറിൽ സംഘടിപ്പിച്ച സംഗമത്തിൽ കാൻഫെഡ് ജില്ലാ നിർവാഹകസമിതി അംഗം ബദ്റുദ്ദീൻ ഗുരുവായൂർ, സാംസ്കാരിക പ്രവർത്തകൻ പി അജിത്ത് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. കെ സി തമ്പി, റാഫി തുടങ്ങിയവർ സംസാരിച്ചു. നവോത്ഥാന ചിത്രമെഴുത്ത്, ഗാനസദസ് എന്നിവയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors