Post Header (woking) vadesheri

പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

Above Post Pazhidam (working)

കൊച്ചി: പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിനു ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമർശിച്ചു . പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

First Paragraph Jitesh panikar (working)

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.