എം പി രാമചന്ദ്രനും ,ഡോ ഷാജി ഭാസ്കറിനും ജന്മ നാടിൻറെ ആദരം

">

ഗുരുവായൂർ : കണ്ടാണശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും വിശ്വം മുഴുവൻ അറിയപ്പെടുന്ന വ്യവസായ സംരംഭകൻ ആയി മാറിയ ഉജാല രാമചന്ദ്രന് നാടിൻറെ ആദരം നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കണ്ടാണശ്ശേരിയുടെ ജനകീയ ഡോക്ടർ ആയി മാറിയ ഷാജി ഭാസ്കറിനെയും ചടങ്ങിൽ ആദരിക്കും . ഡിസംബർ രണ്ടിന് വൈകീട്ട് 3.30ന് കണ്ടാണശ്ശേരി വായനശാല പരിസരത്ത് ഘോഷയാത്രയോടെ നടക്കുന്ന ആദര സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ ഉത്ഘാടനം ചെയ്യും .

മുരളി പെരുനെല്ലി എം എൽ എ അദ്യക്ഷത വഹിക്കും .നടൻ വി കെ ശ്രീരാമൻ ഉപഹാര സമർപ്പണം നടത്തും ഡോ ബിജു എം പി ,സി എൻ ജയദേവൻ എം പി , കെ വി അബ്ദുൾ ഖാദർ എം എൽ എ ,ദേവസ്വം ചെയർ മാൻ കെ ബി മോഹൻദാസ് , ടി വി ചന്ദ്ര മോഹൻ ,നഗര സഭ ചെയർ മാൻമാരായ പി കെ ശാന്തകുമാരി ,സീത രവീന്ദ്രൻ ,പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ സംസാരിക്കും, എം പി രാമചന്ദ്രൻ ,ഡോ ഷാജി ഭാസ്‍കർ എന്നിവർ മറുപടി പ്രസംഗം നടത്തും സംഘാടക സമിതി ജനറൽ കൺ വീനർ ടി എ വാമനൻ സ്വാഗതവും വി ഡി ബിജു നന്ദിയും രേഖപ്പെടുത്തും . വാർത്ത സമ്മേളനത്തിൽ ടി എ വാമനൻ ,എൻ കെ ബാലകൃഷ്ണൻ ,വിവി സത്യൻ ,വി ഡി ബിജു ,കെ കെ ഭൂപേഷ് എന്നിവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors