Post Header (woking) vadesheri

നിറുത്തിയിട്ട സ്വകാര്യബസിന് പിന്നിൽ കോളേജ് ബസിടിച്ച് 17 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

Above Post Pazhidam (working)

ചാവക്കാട്: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് പിന്നിൽ കോളേജ് ബസ് ഇടിച്ച് കോളേജ് ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ വിദ്യാര്‍ഥിനി കളെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകീട്ട് 4.45-ന പാലയൂര്‍ ഡോബിപ്പടിക്ക് സമീപമാണ് അപകടം. ചാവക്കാട് നിന്ന് തൃശ്ശൂർക്ക് പോകുകയായിരുന്ന ലളിതം ബസിന്റെ പിറകിലാണ് കോളജ് ബസ് ഇടിച്ചത് ഈ ബസിന്റെ പിറകിലെ ചില്ല് തകർന്ന് ഏതാനും യാത്രക്കാർക്ക് നിസാര പരിക്കേറ്റു

Arya bhavan inner

ഗുരുവായൂര്‍ ആര്യഭട്ട കോളേജിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പെട്ടത്.നിയന്ത്രണം വിട്ട കോളേജ് ബസ് സ്റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയിട്ട സ്വകാര്യബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് കോളേജ് ബസിന്റെ ഡ്രൈവര്‍ പറയുന്നത്.ആര്യഭട്ട കോളേജിലെ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

Second Paragraph  Sarovaram(working)

എളവള്ളി സ്വദേശികളായ ലക്ഷ്മിപ്രിയ(17),ദേവിക(18),പി.എസ്. സ്‌നേഹ(18), പാവറട്ടി സ്വദേശികളായ മുഹിജ(19),ഹംദ(18),രവീണ(19),മുല്ലശ്ശേരി സ്വദേശികളായ നൗഫിത(17),തീര്‍ഥ(16),ഫാത്തിമാബി(18),വെന്മേനാട് സ്വദേശികളായ ഹസ്്‌ന(18),അരുണിമ(18),രചിത(19),പറക്കാട് സ്വദേശികളായ രുഗ്മ(17),കൃഷ്്ണ(18),മരുതയൂര്‍ സ്വദേശികളായ നൂര്‍ജഹാന്‍(17),സനൂഫ(18),ഫാസില(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Third paragraph Saravan bhavan

കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്കും മുഖത്തും തലയിലുമാണ് പരിക്കേറ്റത്.കൂട്ടിയിടിയില്‍ മുന്നിലെ സീറ്റിലെ കമ്പിയിലും മറ്റും തലയിടിച്ചാണ് കൂടുതല്‍ പേരുടെയും പരിക്ക്.താടിയെല്ലിനും ചുണ്ടിലും നെറ്റിയിലുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്ക്.ചിലര്‍ക്ക് നടുവിനും പരിക്കേറ്റിട്ടുണ്ട്

First Paragraph Jitesh panikar (working)