Above Pot

ഗുരുവായൂരിൽ ഗജരാജൻ കേശവന് പ്രണാമം അർപ്പിച്ചു

ഗുരുവായൂര്‍  : ഏകാദശി  നാളില്‍  ചെരിഞ്ഞ   ഗുരുവായൂര്‍  കേശവന്  പിന്‍ഗാമികള്‍  പ്രണാമം  അര്‍പ്പിച്ചു . രാവിലെ   തിരുവെങ്കിടം  ക്ഷേത്രത്തില്‍  നിന്നും  ആരംഭിച്ച   ഗജഘോഷ യാത്ര  ക്ഷേത്ര  പ്രദിക്ഷണ  ശേഷം   കേശവ പ്രതിമയ്ക്ക് മുന്നില്‍  സമാപിച്ചു .  ഗജരാജന്‍     കേശവന്‍റെ  ചിത്രം  ആലേഖനം  ചെയ്ത  കോലം പത്മനാഭൻ   വഹിച്ചു . ഗുരുവായുരപ്പന്റെ ചിത്രം ബലറാം വഹിച്ചു .

First Paragraph  728-90

 തുടര്‍ന്ന്  പത്മനാഭൻ ഗജരാജ പ്രതിമയില്‍  പുഷ്പ വൃഷ്ടി  നടത്തി .ഇതേസമയം   റോഡില്‍പ്രതിമയ്ക്ക്  അഭിമുഖമായി  അണിനിരന്ന  മറ്റു  കൊമ്പന്മാര്‍  തുമ്പിക്കൈ കൈ  ഉയര്‍ത്തി  പ്രണാമം  അര്‍പ്പിച്ചു . ഭഗവാന്‍റെ  ഗജ സമ്പത്തിലെ കേശവൻ ,ഇന്ദ്രസെൻ ,അച്യുതൻ ,ശ്രീധരൻ ,രാധാകൃഷ്ണൻ ,കണ്ണൻ ,രാജശേഖരൻ ,ഗോപീകണ്ണൻ ,ദാമോദർ ദാസ് ,രവികൃഷ്ണൻ ,ചെന്താമരാക്ഷൻ ,ബൽറാം ,ഗജേന്ദ്ര ,ദേവി ലക്ഷ്മി കൃഷ്ണവിനായകൻ , .എന്നീ കൊമ്പന്മാരും ,ദേവിഎന്ന പിടിയാനയുമടക്കം 17 ആനകളാണ് തങ്ങളുടെ കാരണവർക്ക് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നത് . ദേവസ്വം ചെയർ മാൻ

Second Paragraph (saravana bhavan

60 വർഷത്തോളം ഗുരുവയൂരപ്പനു   വേണ്ടി സേവനമനുഷ്ഠിച്ച കേശവന്‍  ആന ഡിസംബർ 2, 1976-ന് ഗുരുവായൂർ ഏകാദശിദിവസമാണ്    ചരിഞ്ഞത്   .ച രിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു.  ചെരിഞ്ഞ  ഒരു  ആനയെ   എല്ലാ വര്‍ഷവും  ആദരിക്കുന്നത് ലോകത്ത്  തന്നെ    ഗുരുവായൂരില്‍  മാത്രമാണ്

ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപി നാഥ് ,ഉഴമലക്കൽ വേണുഗോപാൽ ,അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , ആനത്താവളത്തിലെ ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു