Madhavam header
Above Pot

ഗുരുപാദപുരിയിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് 17 ന്

ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും 17 ശനിയാഴ്ച ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്രത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പ്രത്യക്ഷഗണപതിഹോമത്തോടെ ചടങ്ങുകൾക്കു തുടക്കമാകും . രാവിലെ ഒൻപതരക്ക് ആനയൂട്ട് നടക്കും .

തുടർന്ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ജീവകാരുണ്യസഹായ വിതരണവും നടക്കും. ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തോളം പേർക്കായി നൽകുന്ന അന്നദാനത്തിനായി ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു പുറമെ മറ്റൊരു പന്തലും കൂടി സജ്ജമാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് അഞ്ഞൂറോളം വനിതകളുടെ താലം ,അയ്യപ്പസ്വാമി ക്ഷേത്രം മാത്യകയിൽ ആത്മീയാനുഭൂതി നൽകുന്ന തങ്കരഥം ,ഉടുക്കുപാട്ട്,കാവടികൾ , നാദസ്വരം ,പഞ്ചവാദ്യം ,ആന ,നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന പാലകൊമ്പ് എഴുന്നെള്ളിപ്പ് തിരുവത്ര ഗ്രാമക്കുളം ശ്രീ കാർത്ത്യായനി ഭഗവതിക്ഷേത്രത്തിൽ നിന്നും രാത്രി ആറിന് പുറപ്പെട്ട് എട്ടോടെ ശ്രീ വിശ്വനാഥ ക്ഷേത്രസന്നിധിയിൽ എത്തിചേരും .

Astrologer

രാത്രി ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും .ഉടുക്കുപാട്ട് , തിരിഉഴിച്ചിൽ ,പാൽകിണ്ടി എഴുന്നെള്ളിപ്പ്,കനലാട്ടം ,വെട്ടും തടയും , പാലകൊമ്പ് നിമഞ്ജന ത്തോടെ ദേശവിളക്ക് സമാപിച്ച് ശബരിമലക്കുള്ള തീർഥയാത്രവാഹനം പുറപ്പെടും.
അവശരും നിരാലംബരും മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവരുമായ തദേശവാസികൾക്കുള്ള സഹായം , നിർധനരായ പെൺകുട്ടികൾക്കുള്ള വിവാഹസഹായം , വിദ്യാഭ്യാസ സഹായം , പ്രതിമാസ പെൻഷൻ ,തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തത്വമസി ഗൾഫ് കമ്മിറ്റി ലക്ഷങ്ങൾ ഒരരോവർഷവും ചെലവഴിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 12 ലക്ഷത്തിനുമേൽ രൂപയാണ് ഈ വർഷത്തെ അയ്യപ്പൻ വിളക്കിനു ചെലവു പ്രതീക്ഷിക്കുന്നത് . ഗൾഫിൽ ജോലിചെയ്യുന്ന തത്ത്വമസി അംഗങ്ങളുടെ വരുമാനത്തിൽനിന്നാണ് ഫണ്ട് കണ്ടെത്തുന്നത് .

വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഡോ .പി വി മധുസൂദനൻ, കൺവീനർ സി എ സിദ്ധാർഥൻ , ഗൾഫ് ഭാരവാഹി എൻ ബി ബിനീഷ് രാജ് , എൻ എ ബാലക്യഷ്ണൻ , കെ കെ സഹദേവൻ , കെ കെ ശങ്കരനാരായണൻ , എൻ വി സുധാകരൻ , എന്നിവർ സംബന്ധിച്ചു .

Vadasheri Footer