Post Header (woking) vadesheri

ഏകാദശി : 19 ന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവം.19 ന് ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Ambiswami restaurant

എന്നാൽ താലൂക് തല അവധി യായതിനാൽ ക്ഷേത്രത്തിന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള കണ്ടാണശ്ശേരി പഞ്ചായത്തിലുള്ളവർക്ക് ഏകാദശി പ്രമാണിച്ചുള്ള അവധി ലഭിക്കില്ല ,അതുപോലെ ചാട്ടുകുളം തൊട്ട് കുന്നംകുളം ഭാഗത്തേക്കുള്ളവർക്ക് അവധി ലഭിക്കില്ല ഈ സ്ഥലങ്ങൾ ക്ഷേത്രത്തിന് വളരെ അടുത്താണെങ്കിലും മറ്റൊരു താലൂക്കിൽ പെട്ടതായത് കൊണ്ടാണത് . എന്നാൽ ക്ഷേത്രത്തിന് വളരെ അകലെയുള്ള അന്നകര ,വെങ്കിടങ്ങ് ,വലപ്പാട് പുന്നയൂർക്കുളം തുടങ്ങിയ വില്ലേജിൽ ഉള്ളവർക്ക് അവധിയുടെ ഗുണം കിട്ടുകയും ചെയ്യുന്നു . താലൂക്ക് തല അവധി പ്രഖ്യാപിക്കാതെ ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പഞ്ചായത്ത്,നഗര സഭകൾക്ക് അവധി നൽകുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നാണ് ഒരു വിഭാഗം ചൂണ്ടി കാട്ടുന്നത് .