Madhavam header
Above Pot

ഗുരുവായൂരിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പരുവക്കാട്ട് വിളക്ക് ഞായറാഴ്ച.

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കാഘോഷങ്ങളിൽ പരുവക്കാട്ട് വിളക്ക് ഞായറാഴ്ച. പാരമ്പര്യ വിളക്കുകളുടെ ഭാഗമായ ഈ വിളക്കാഘോഷം ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. രാവിലേയും ഉച്ചതിരിഞ്ഞുമുള്ള കാഴ്ച്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന മേളം അകമ്പടിയാകും. ശനി‍യാഴ്ച തന്ത്രി വിളക്ക് ആഘോഷിച്ചു. രാവിലേയും ഉച്ചതിരിഞ്ഞുമുള്ള കാഴ്ച്ചശീവേലിക്ക് പെരുവനം സതീശൻ മേള പ്രമാണിയായി. സന്ധ്യക്ക് ആചാര്യൻ കല്ലൂർ രാമൻകുട്ടിയുടെ തായമ്പക അരങ്ങേറി. രാത്രി വിളക്കാചാരത്തിന് അഞ്ച് എടക്കകളും അഞ്ച് നാഗസ്വരങ്ങളും അകമ്പടിയായി. ചെമ്പൈ സംഗീത മണ്ഡപത്തിൽ വൈകീട്ട് 6 മുതൽ തിരുപ്പതി മന്ദ സുധാറാണി യുടെ അരങ്ങേറി .ഡോ കെ വി കൃഷ്ണ വയലിൻ , കോട്ടപ്പിള്ളി രമേശ് മൃദംഗം , ആലപ്പുഴ ജി മനോഹർ ഘടം എന്നിവർ പക്കമേളമൊരുക്കി .തുടർന്ന് രുദ്ര പട്ടണം ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ആർ എൻ ത്യാഗരാജൻ ,ആർ എൻ താരാനാഥൻ എന്നിവർ കച്ചേരി അവതരിപ്പിച്ചു .സി രാജേന്ദ്രൻ വയലിൻ ,ബോംബെ ഗണേഷ് മൃദംഗം ,സുനിൽ കുമാർ എസ് ഗഞ്ചിറ എന്നിവർ പിന്തുണ നൽകി .രാത്രി 8 മുതൽ ആരംഭിച്ച ശ്രീവാണി യെല്ലയുടെ വീണ കച്ചേരിക്ക് ബി എസ് പ്രശാന്ത് മൃദംഗം കോട്ടയം ഉണ്ണികൃഷ്ണൻ ഘടം എന്നിവർ പക്കമേളം തീർത്തു

Vadasheri Footer