Above Pot

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ വീണ്ടും ഗുരുവായൂരിൽ

ഗുരുവായൂർ : പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ ഇടക്കാലത്തിന് ശേഷം ഗുരുവായൂരിൽ പഞ്ചവാദ്യത്തിന് പ്രമാണക്കാരൻ ആയി . ഏകാദശി ആഘോഷത്തോടനുബന്ധിച്ചു പോലീസിന്റെ വിളക്കാഘോഷത്തിന് നടപന്തലിൽ നടത്തിയ പഞ്ച വാദ്യത്തിനാണ് അന്നമനട വീണ്ടും അരങ്ങിലെത്തിയത് .പഞ്ചവാദ്യത്തിലെ പതികാലം ഏകദേശം രണ്ടുമണിക്കൂർ കൊണ്ട് അവതരിപ്പിച്ചു .

First Paragraph  728-90

ഗുരുവായൂരിൽ ഉത്സവ കാലത്ത് പഞ്ചവാദ്യത്തിന് സ്ഥിര പ്രമാണക്കാരൻ ആയിരുന്ന പരമേശ്വര മാരാർ അസുഖ ബാധിതനായി അരങ്ങത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു . നാല് വർഷം മുൻപാണ് അദ്ദേഹം അവസാനമായി ഗുരുവായൂരിൽ പഞ്ചവാദ്യത്തിൽ പങ്കെടുത്തത് .ശാരീരിക അവശത കാരണം അന്ന് തിമിലയിൽ പെരുക്കങ്ങൾ കാട്ടാതെയാണ് അദ്ദേഹം മടങ്ങിയത് .,തൃശൂർ പൂരത്തിൽ നിന്നും കുറച്ചു കാലങ്ങളായി വിട്ടു നിന്നു . കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ കീഴിലുള്ള ചികിത്സ കൊണ്ടാണ് വീണ്ടും തിരിച്ചെത്താൻ കഴിഞ്ഞത് . കലാമണ്ഡലം കുട്ടി നാരായണൻ മദ്ദളത്തിലും മുണ്ടത്തിക്കോട് സന്തോഷ് ഇലത്താളത്തിലും മച്ചാട് പത്മകുമാർ കൊമ്പിലും പല്ലശ്ശന സുധാകരൻ ഇടക്കയിലും പ്രാമണ്യം വഹിച്ചു .

Second Paragraph (saravana bhavan