Post Header (woking) vadesheri

ശബരിമല വിവാദം , ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ആയിരകണക്കിന് സ്ത്രീകളടക്കമുള്ള ഹൈന്ദവ വിശ്വാസികൾ പങ്കെടുത്ത നാമജപ ഘോഷയാത്ര താമരയൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗുരുവായൂർ ക്ഷേത്ര നഗരി വലംവെച്ച് കിഴക്കേനടയിൽ മഞ്ജുളാൽ പരിസരത്ത് സമാപിച്ചു.

Ambiswami restaurant

താമരയൂർ ക്ഷേത്ര സന്നിധിയിൽ നിലവിളക്ക് തെളിയിച്ച് നാളികേരം ഉടച്ചാണ് ഘോഷയാത്ര ആരംഭം കുറിച്ചത്. എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, സെക്രട്ടറി കെ.മുരളീധരൻ, താലൂക്ക് വനിതാ സമാജം ഭാരവാഹികളായ സി.കോമളവല്ലി, ബിന്ദു നാരായണൻ, വിവിധ സംഘടന ഭാരവാഹികളായ പി.കെ.സത്യനാഥൻ നായർ, അഡ്വ. സി.രാജഗോപാൽ, കെ.ആർ.ചന്ദ്രൻ, പ്രസാദ് കാക്കശ്ശേരി, പി.വി.സുധാകരൻ, പി.കെ.രാജേഷ് ബാബു, കെ.ഗോപാലൻ, ജയറാം ആലിക്കൽ, ഡോ.അച്യുതൻകുട്ടി, അരവിന്ദൻ പല്ലത്ത്, ബാലൻ തിരുവെങ്കിടം എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.