Header

ഗുരുവായൂരില്‍ മാതൃഭൂമി പുതിയ വാര്‍ത്താകേന്ദ്രം തുറന്നു

ഗുരുവായൂര്‍:ശ്രീഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് മാതൃഭൂമിയുടെ പുതിയ വാര്‍ത്താകേന്ദ്രം തുറന്നു.ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിലെ ആശീര്‍വാദ് ബില്‍ഡിങ്ങില്‍ തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു .

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു .ഗീതാ ഗോപി എം.എല്‍.എ യും ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശാന്തകുമാരിയും മുഖ്യാതിഥികളായി.

Astrologer

മുൻ എംഎൽ എ ടി.വി.ചന്ദ്രമോഹന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്,ക്ഷേത്രം വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,പ്രമുഖ വ്യവസായി വിജയകുമാര്‍,ഗുരുവായൂര്‍ എ.സി.പി. പി.എ.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ.കൃഷ്ണകുമാര്‍ സ്വാഗതവും വിനോദ് നാരായണന്‍ നന്ദിയും പറഞ്ഞു.ജനു ഗുരുവായൂര്‍ ആമുഖപ്രഭാഷണം നടത്തി.

ഗുരുവായൂര്‍ ജയപ്രകാശിന്റെ കേളിക്കൊട്ടും ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദിയും ഉണ്ടായി.വിവിധ രാഷ്ട്രീയ സാംസ്‌കാരിക ആധ്യാത്മിക മേഖലകളിലെ പ്രമുഖര്‍,നഗരസഭ കൗണ്‍സിലര്‍മാര്‍,ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.