Post Header (woking) vadesheri

ജനതദൾ എസ് ഗാന്ധി -ജെ പി -ലോഹ്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

Above Post Pazhidam (working)

വാടാനപ്പള്ളി : വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ ശിഥിലമാക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ,ഇവയെ നേരിടാൻ ഗാന്ധിജിയുടെയും ലോഹ്യയുടെയും ,ജെ പി യുടെയും ദർശനങ്ങൾ ഉൾക്കൊണ്ട സോഷ്യലിസ്റ്റുകൾക്ക് മാത്രമെ കഴിയു എന്ന് പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ : കെ അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു . ജനത ദൾ എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി -ജെ പി -ലോഹ്യ സ്മൃതി സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . വാടാനപ്പള്ളി ഇ എം എസ് സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിസ്റന്റ് കെ വി അഷറഫ് അധ്യക്ഷത വഹിച്ചു .ഐ എ റപ്പായി ,ജോസ് സി ജേക്കബ് ,ജോൺ വാഴപ്പിള്ളി ,എൻ വി രമേശ് കുമാർ ,എം ശ്രീധരൻ ,മോഹൻ അന്തിക്കാട് ,സി ജി ധർമ്മൻ ,ടി കെ ഡേവിഡ് ,രാജു പാലത്തിങ്കൽ ,ടി ജെ അജിത് കൃഷ്ണൻ ,വിജി സതീഷ് ,എ എസ് സനൽ ഘോഷ് എന്നിവർ പ്രസംഗിച്ചു .

Ambiswami restaurant