Above Pot

അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ്‌ തീയതികള്‍ കമ്മീഷൻ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ തീയതികളാണ് പ്രഖ്യാപിച്ചത്.

First Paragraph  728-90

രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്‌. ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ നവംബര്‍ 12 നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ നവംബര്‍ 20 നും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ്‌ നടക്കുക. രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും മധ്യപ്രദേശിൽ 231 , രാജസ്ഥാന്‍ 200 , ഛത്തീസ്ഗഡ് 91 , മിസോറാം 40 , തെലുങ്കാന 120 എന്നീ അസംബ്ലി മണ്ഡലങ്ങളിലെക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .
ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ലോക സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത്

Second Paragraph (saravana bhavan