Above Pot

ഗുരുവായൂരിൽ മണ്ഡലകാല പാർക്കിങ് , കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിൽ 17 ന് യോഗം

ഗുരുവായൂർ : പ്രധാന വാഹന പാര്‍ക്കിങ്ങിന്‍റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ഗുരുവായൂര്‍ ക്ഷേത്രം പാര്‍ക്കിങ്ങ് അവലോകന യോഗത്തില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ നഗരസഭ ഹാളില്‍ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു.

First Paragraph  728-90

കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേവസ്വം, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിലവിലെ പ്രധാന പാര്‍ക്കിങ്ങ് ഇടമായ കിഴക്കേനടയില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ സീസണില്‍ പുതിയ പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ തേടുന്നത്. നഗരപരിധിയില്‍ പാര്‍ക്കിങ്ങ് സൗകര്യത്തിനു യോഗ്യമായ മുഴുവന്‍ സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കും. പടിഞ്ഞാറെ നട ബസ്സ്റ്റാന്‍ഡിനടുത്തുള്ള രണ്ടേക്കര്‍ സ്ഥലം, ആന്ധ്രാപാര്‍ക്ക്, തൈക്കാട് പള്ളിക്കടുത്തുള്ള 80 സെന്‍റ,് നഗരസഭ ലൈബ്രറിയ്ക്കു പിറകുവശത്തുള്ള സ്ഥലം, സ്വകാര്യ ബസ്സ്റ്റാന്‍ഡിനു പിറകിലുള്ള ഒരേക്കര്‍, രാജവത്സത്തിനടുത്തുള്ള 50 സെന്‍റ്, റസ്റ്റ് ഹൗസിന്‍റെ നിര്‍മ്മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെയുള്ള സ്ഥലം എന്നിവയും പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.

Second Paragraph (saravana bhavan

ഇവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജനം നടപ്പാക്കാനും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഉപയോഗിക്കാനും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായി നടത്താനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭ, ദേവസ്വം, പോലീസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലരീതിയില്‍ തന്നെ ഉറപ്പാക്കണം. തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കണമെന്നും എംഎല്‍എ യോഗത്തില്‍ പങ്കെടുത്ത എസിപി പി.എ. ശിവദാസിന് നിര്‍ദ്ദേശം നല്‍കി.

നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന പരമാവധി സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി തിരഞ്ഞെടുക്കണം. ഇതിനായി നഗരസഭയോട് കൂടിയാലോചന നടത്തുകയും നഗരസഭ നിശ്ചയിച്ച തരത്തില്‍ മാത്രമേ പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാന്‍ പാടുകയുള്ളൂവെന്നും ജില്ലാകളക്ടര്‍ ടി.വി.അനുപമ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, സെക്രട്ടറി സക്കീര്‍, ദേവസ്വം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. അരവിന്ദന്‍, ദേവസ്വം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.