Post Header (woking) vadesheri

ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. ഷെനിൽ ഉദ്ഘാടനം ചെയ്തു. കനിവ് മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്റിനറി സർജൻ ഡോ. നിർമ്മൽ സതീഷ് ക്ലാസെടുത്തു. ലിജിത് തരകൻ, കൈതക്കൽ മനോഹരൻ, മനയിൽ വിജയൻ, കെ.കെ. വിജയൻ, മുൻ കൗൺസിലർ ദീപ ബാബുരാജ്, തങ്ക സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ക്ഷീര കർഷകരെ ആദരിക്കൽ, അർഹതയുള്ളവർക്ക് സഹായ വിതരണം എന്നിവ നടന്നു. സ്രാമ്പിക്കൽ തങ്കമ്മു, തേരിൽ സുബ്രഹ്മണ്യൻ എന്നിവരുടെ അനുസ്മരണവും ഉണ്ടായി

Ambiswami restaurant