
കെ.എസ് ദാസൻ അനുസ്മരണം കെ മുരളീധരൻ ഉത്ഘാടനം ചെയ്തു.

ചാവക്കാട് : കോൺഗ്രസ്സിനെ നെഞ്ചിലേറ്റി , ത്യാഗം അനുഭവിച്ചവരെ കൂട്ടിപ്പിടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കോൺഗ്രസ് നേതാവ്. കെ.എസ് ദാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഇന്ത്യയിൽ അധികാരത്തിന്റെ ഏക തുരുത്തായ കേരളത്തിൽ അധികാരം നഷ്ടപ്പെട്ടിട്ടും മാർക്സിസ്റ്റ് പാർട്ടി പരാജയത്തിന്റെ കാരണമെന്തെന്ന് അന്വേഷിക്കാതെ സ്വയം ന്യായീകരണം നടത്തുകയാണെന്നും നുണപ്രചരണവുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് മുല്ലത്തറയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും മത്സ്യത്തൊഴിലാളികളെയും ആദരിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി ചന്ദ്രമോഹൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം അലാവുദ്ദീൻ, സി.എ ഗോപപ്രതാപൻ, കെ.പി ഉമ്മർ, ഫൈസൽ ചാലിൽ, കെ.വി ഷാനവാസ്, അരവിന്ദൻ പല്ലത്ത്,
എച്ച്.എം നൗഫൽ, പി.കെ ഫസലുൽ അലി, സി.വി സുരേന്ദ്രൻ, കെ.വി ശ്രീജിത്ത്, കെ.കെ ഷിബു, പി.എം താഹിർ, ടി.കെ ഹസൻ, നൗഷാദ് തെക്കുംപുറം, ഒ.കെ.ആർ മണികണ്ഠൻ, സുനിൽ കാര്യാട്ട്, ഇർഷാദ് കെ ചേറ്റുവ, കെ. നവാസ്, കെ.ജെ ചാക്കോ, സി.എസ് സൂരജ്, കെ.എം ഷിഹാബ്, വൈലേരി അജയ്കുമാർ, കെ.എസ് ദാസൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ കെ.ഡി വീരമണി, സി. മുസ്താഖലി, പി.എ നാസർ, കെ.എം ഇബ്രാഹിം, ഇ.ആർ സോമൻ, സി.പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
