Post Header (woking) vadesheri

മാധ്യമപഠനത്തിൽ സിനിമാ സംഗീതം, ശില്പശാല

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ  കോളേജ് മൾട്ടിമീഡിയ വിഭാഗവും ഭാരതീയ വിജ്ഞാന പാരമ്പര്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സിനിമയുടെ താളവും സംഗീതത്തിന്റെ മാന്ത്രികതയും ഒരുമിച്ചു ചേർത്ത ‘റിതം ഓഫ് ഇന്ത്യൻ സിനിമ’-ദൃശ്യമാധ്യമങ്ങളിലെ സംഗീതം എന്ന ഏകദിന ശില്പശാല
ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ വൈസ് പ്രസിഡന്റും സംഗീതസംവിധായകനുമായ  വിഷ്ണു വർമ്മ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

സിനിമയും സംഗീതവും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി അധ്യക്ഷത വഹിച്ചു. മൾട്ടിമീഡിയ വിഭാഗം മേധാവി സിസ്റ്റർ ജിൻസ കെ. ജോയ് . മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അന്നം സിനി. മൾട്ടിമീഡിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിത്തു ജോർജ്  എന്നിവർ സംസാരിച്ചു.

Second Paragraph  Sarovaram(working)

വിദ്യാർത്ഥികളുമായി സംവാദത്തിലേർപ്പെട്ട വിഷ്ണു വർമ  ഗിറ്റാർ അവതരിപ്പിക്കുകയും വിദ്യാർത്ഥികൾ നിർദേശിച്ച വാക്കുകൾ ആസ്പദമാക്കി തത്സമയം സംഗീതവരികൾ സൃഷ്ടിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിനിമ പ്രദർശനവും സംഘടിപ്പിച്ചു.

Third paragraph Saravan bhavan