
കേരള സർവ്വ കലാശാലയെ നശിപ്പിക്കാൻ ശ്രമം : ഡോ. മോഹൻ കുന്നുമ്മൽ

തൃശൂര്‍: കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിക്ക് കാരണം വൈസ് ചാന്‍സലര്‍ അല്ല. രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വിസിയോടോ സിന്‍ഡിക്കേറ്റിനോടോ ചാന്‍സലാറോടോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം നേരെ കോടതിയിലേക്കാണ് പോയത്. പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു- ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു
എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന്റെ രേഖകള്‍ കാണിച്ചിട്ടില്ല. ആരാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ആര്‍ക്കും അറിയില്ല. സിന്‍ഡിക്കേറ്റ് കൂടിയിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ അധ്യക്ഷത വഹിക്കാതെ സിന്‍ഡിക്കേറ്റ് കൂടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയെ ഇങ്ങനെ നശിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചാല്‍ എന്തു ചെയ്യുമെന്ന് വിസി ചോദിച്ചു. ഗവര്‍ണറെ ഇക്കാര്യങ്ങള്‍ അറിയിച്ചു. ഗവര്‍ണര്‍ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.