Post Header (woking) vadesheri

27.5 ലക്ഷത്തിന്റെ തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ച് വിടുക:ഹിന്ദു ഐക്യവേദി

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിലെ സ്വർണ,വെള്ളി ലോക്കറ്റുകൾ വിൽപന നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ശക്തമായ നടപടി എടുക്കാൻ തയ്യാറാവാതെ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും,ഭഗവാൻറെ സ്വത്തിന് സംരക്ഷണം നൽകേണ്ടവർ തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന നടപടിയിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രതിഷേധ സമരം നടത്തി.

Ambiswami restaurant

വിശ്വാസം നഷ്ട്ടപെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ച് വിടണം എന്ന് ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആവശ്യപ്പെട്ടു.ഗുരുവായൂർ മഞ്ജുളാലിന് മുന്നിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ,ഗുരുവായൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി വിജയ കൃഷ്ണൻ,സംഘടനാ സെക്രട്ടറി എൻ.ഷാജി,വർക്കിങ് പ്രസിഡന്റ് സുബ്രൻ,മേഖല സെക്രട്ടറിമാരായ ഹരികൃഷ്ണൻ,രതീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ചാവക്കാട് റവന്യൂ താലൂക്കിലെ 16 സ്ഥലങ്ങളിൽ ഉള്ള  പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് ഒരേ സമയത്ത് തന്നെ ഹിന്ദു ഐക്യവേദി പ്രതിഷേധ സമരം നടത്തിയത്.

Third paragraph

വിവിധ സ്ഥലങ്ങളിൽ നടന്ന സമരത്തിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ഭാരവാഹികളായ രക്ഷാധികാരി പി.വിനോദ്,വർക്കിങ് പ്രസിഡന്റ് കരുമത്തിൽ രവീന്ദ്രൻ,വൈസ് പ്രസിഡന്റുമാരായ പി.എസ്.ദിനേശൻ,കെ.വി.മണി,പി.കെ.വിജയാകരൻ,ജനറൽ സെക്രട്ടറി കെ.അനിൽ,സംഘടനാ സെക്രട്ടറി വി.മുരളീധരൻ,സഹ സംഘടനാ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി,ട്രഷറർ റ്റി.മുകുന്ദൻ,സെക്രട്ടറിമാരായ അയിനിപ്പുള്ളി സുനിൽകുമാർ,കെ.മോഹൻദാസ്,എ.സി.സുനിൽ,റ്റി.കെ.ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.