Post Header (woking) vadesheri

സൈക്കിൾ റാലിക്ക് സ്വീകരണം നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : കേരള നല്ല ജീവന പ്രസ്ഥാനം, നാച്ചുറൽ ഹൈജിനിസ്റ്റ് ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരൂരിൽ നിന്നാരംഭിച്ച സൈക്കിൾ റാലിക്ക് ജീവ ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് സ്വീകരണം നൽകി. സൈക്കിൾ യാത്രികർക്ക് ഗുരുവായൂർ നഗര സഭ വൈസ് ചെയർമാൻ കെ കെ ജ്യോതി രാജ് മധുരം നൽകിയാണ് സ്വീകരിച്ചത്.

Ambiswami restaurant

തുടർന്ന് നടന്ന സ്വീകരണ ചടങ്ങ് വൈസ് ചെയർമാൻ  കെ കെ ജ്യോതി രാജ്
ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ്‌ എ കെ സുലോചന  അധ്യക്ഷത വഹിച്ചു.  കോർഡിനേറ്റർ രവി ചങ്കത്ത്,നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ജയകുമാർ,പ്രസ്സ് ഫോറം പ്രസിഡന്റ്‌  ലിജിത് തരകൻ, എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടർ പി എ രാധാകൃഷ്ണൻ മറുപടിയിൽ സൈക്കിൾ യാത്രയുടെ പ്രാധാന്യം വിശദീകരിച്ചു. കഴിഞ്ഞ 18 വർഷമായി നടത്തി കൊണ്ടിരിക്കുന്ന ഈ സൈക്കിൾ യാത്രയിൽ ഇത്തവണ 9 വയസ്സുള്ള പറശ്ശിനി കടവ് സ്വദേശി ഗ്യാൻ ദീപും 71 കാരൻ കോവളം സ്വദേശി പ്രഭാകരനും ഉൾപ്പെടെ 40 പേരാണ് പങ്കെടുത്തത് .

Third paragraph

സെക്രട്ടറി പി ശിവദാസൻ, പി ഐ സൈമൺ മാസ്റ്റർ, ട്രഷറർ പി എ പീതാംബരൻ, അസ്‌കർ കൊളമ്പോ, മുരളീധര കൈമൾ, എൻ കെ ശംസുദ്ധീൻ, കെ കെ പ്രതാപൻ എന്നിവർ പരിപാടിക്ക്
നേതൃത്വം നൽകി.