
ശ്രീ പെരുന്തട്ട ക്ഷേത്രത്തിൽ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണം

ഗുരുവായൂർ : ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ സംസ്ഥാന ആരോഗ്യ ദേവസ്വം മന്ത്രി . കെ. മുരളീധരൻ ദർശനം നടത്തി. ക്ഷേത്രത്തിൽ പിച്ചള പൊതിഞ്ഞ ഉപദേവതാ ക്ഷേത്രങ്ങളുടെ സമർപ്പണം നടത്തി. ഗണപതി, വിഷ്ണു, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ക്ഷേത്രങ്ങളാണ് പിച്ചള പൊതിഞ്ഞത്. തുടർന്ന് നാഗഹാര ഓഡിറ്റോറി യത്തിൻ്റെ രണ്ടാം ഘട്ട സമർപ്പണവും , അഷ്ടമിരോഹിണി വിളംബരവും അദ്ദേഹം നിർവഹിച്ചു.
സമർപ്പണ സദസിൽ വെച്ച് മുരളി രാമനാട്ടുകര, മോഹനൻ (ന്യൂ ഫ്രൻസ് ) ബാബു പെരുന്തട്ട എന്നിവരെ അദ്ദേഹം ആദരിച്ചു. പരിപാലന സമിതി പ്രസിഡൻ്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, . കിഴിയേടം രാമൻ നമ്പൂതിരി, ഉഷ അച്ചുതൻ, ശിവദാസ് താമരത്ത്, സുധാകരൻ നമ്പ്യാർ, മുരളി മണ്ണുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. മന്ത്രിയെ പരിപാലന സമിതി പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ചടങ്ങിൽ . വിജയൻ വാരിയർ, നടവരമ്പ് ഉണ്ണികൃഷ്ണമേനോൻ തുടങ്ങിയവർ പങ്കെടുത്തു
