
ഗുരുവായൂർ ദേവസ്വം നാടിൻറെ നന്മക്ക് വേണ്ടി പ്രവർത്തിക്കണം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തിരുപ്പതി മോഡലിൽ നാടിൻറെ നന്മക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ .ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .. ദേവസ്വത്തിന്റെ ദൈന്യം ദിന കാര്യങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ അഡ്മിനിസ്ട്രേറ്റർ നിയമനം ഉടൻ തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു .
ദേവനെ തൊഴുമ്പോൾ ഭക്തർക്ക് ചീത്ത വിളി കേൾക്കാതിരിക്കാനായി ക്ഷേത്ര ജീവനക്കാർക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകും . ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കി കൂടുതൽ സ്ഥലങ്ങൾ പ്രയോജന പ്പെടുത്തി ഭക്തർക്ക് സൗകര്യം ചെയ്യും. ഒഴിവുള്ളതും കാലാവധി കഴിയുന്നതുമായ മൂന്ന് ഭരണ സമിതി അംഗങ്ങളുടെ നിയമനം സെപ്തംബർ ആദ്യവാരം നടത്തുംഅദ്ദേഹം കൂട്ടിച്ചേർത്തു .
ദേവസ്വം ചെയർമാൻ .എ വി.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ .എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ . സുനിത അരവിന്ദൻ, ഭരണ സമിതി അംഗം സി.മനോജ് ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ . ശിഖ സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ , എം.യു. ഷിനിജ, വാർഡ് കൗൺസിലർ . ശോഭ ഹരി നാരായണൻ എന്നിവർ സന്നിഹിതരായി.
ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിച്ച ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം പ്രസിഡൻറ് മണി ചന്ദിരൻ സ്വാമി, ട്രഷറർ ശിവശങ്കരൻ , മറ്റ് ഭാരവാഹികൾ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി.കെ.മുരളീധരൻ നൽകി.

