സംവരണാവകാശം ഉറപ്പാക്കണം: കെ. സുരേന്ദ്രൻ

Above Post Pazhidam (working)

ഗുരുവായൂർ: ഭരണഘടന അനുശാസിക്കുന്ന സംവരണാവകാശം അർഹരായ ഹൈന്ദവപിന്നോക്ക വിഭാഗങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉത്തരവാദിത്വമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നഗര സഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Poonthanam

സംവരണം ഭരണഘടനാപരമായ അവകാശമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തുല്യാവസരം ഉറപ്പാക്കുന്നതിനാണ് ഭരണഘടന സംവരണ സംവിധാനത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ അർഹരായ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലപ്പോഴും യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്താത്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Vasudev Inn

പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തണം. സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Rugmani 700-200

ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ, സാമൂഹിക നീതി, ഭരണഘടനാപരമായ സംരക്ഷണം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ തുല്യാവസരം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ഗൗരവമായി ചർച്ച ചെയ്തു.

First Paragraph Jitesh panikar (working)

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ പ്രവർത്തനങ്ങളെ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു.
സമ്മേളനത്തിൽ സ്വഗത സംഘം ചെയർമാൻ . . എച്ച്.എസ്.എസ്.വി. സംസ്ഥാന അധ്യക്ഷൻ ഡോ. പാച്ചല്ലൂർ അശോകൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി അറുപതിലധികം വരുന്ന വിവിധ സമുദായ സംഘടനാ നേതാക്കളെ പരിചയപ്പെടുത്തി.

പിന്നോക്ക സമുദായങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമ്മേളനത്തിൽ നാല് പ്രമേയങ്ങൾ അവതരിപ്പിച്ചു. പിന്നോക്ക ക്ഷേമങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രമേയങ്ങൾ.സംവരണം ഏകീകരിക്കുക ,
ഒബിഎച്ച് വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കപരമായ അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുക, വിവിധ ദേവസ്വം ബോർഡുകളിൽ പിന്നോക്ക ഹൈന്ദവസമുദായങ്ങളുടെ പ്രതിനിധ്യം ഉറപ്പുവരുത്തുക ,
ക്രീമിലെയർ പരിധിയിൽ നിന്ന് പിന്നോക്ക ഹൈന്ദവ സമുദായങ്ങളെ ഒഴിവാക്കുക,
പിന്നോക്ക ഹൈന്ദവ സമുദായങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സർക്കാർതലത്തിൽകൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക ,

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംവരണ സംരക്ഷണ ദിനമായി ആചരിക്കുന്നതിനും സംസ്ഥാനത്തെമ്പാടും ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനും സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനത്തിൽ ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന ഭാരവാഹികളായ ജഗതി രാജൻ, ടി പി പ്രേംകുമാർ, സി വിശ്വമോഹൻ, രാമകൃഷ്ണൻ വാഴുന്നോരൊടി,വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് ഡോ.സജിത രത്നാകരൻ ജനറൽസെക്രട്ടറി ഓമന മുരളി,ടൈംവോക്ക് ചാനൽ മേധാവി അഡ്വ:സി ആർ അജയകുമാർ തുടങ്ങിയവർപങ്കെടുത്തു. ഏങ്ങണ്ടിയൂർ പ്രദീപ് പണിക്കർ സ്വാഗതവും സ്വാഗത സംഘം ജന. സെക്രട്ടറി രാജേഷ് പണിക്കർ കൃതജ്ഞതയും പറഞ്ഞു