Post Header (woking) vadesheri

പാലയൂർ തർപ്പണ തിരുന്നാളിന് തുടക്കമായി .

Above Post Pazhidam (working)

ചാവക്കാട് : ശനി ,ഞായർ തീയതികളിൽ നടക്കുന്ന മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാളിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായാതായി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് . ഡോ. ഡേവിസ് കണ്ണമ്പുഴ അറിയിച്ചു. തർപ്പണ തിരുന്നാളിന്റെ ഭാഗമായുള്ള ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം ദിവ്യബലിക്ക് ശേഷം ചാവക്കാട് താലൂക് താഹസിൽദാർ കെ ടി ബാബു നിർവഹിച്ചു.തുടർന്ന് നൃത്ത അരങ്ങേറ്റവും, വർണ്ണ മഴയും ഉണ്ടായിരുന്നു.

ജൂലൈ 11 ശനിയാഴ്ച രാവിലെ ദിവ്യബാലിക്കു ശേഷം വീടുകളിലേക്കുള്ള അമ്പു വള ശൂലം എന്നിവയുടെ ആശീർവാദ കർമ്മം നിർവഹിക്കും.തുടർന്ന് രാവിലെ 8 മുതൽ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടത്ത പെടുന്നതാണ്.വൈകീട്ട് 5:30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കും. മുഖ്യ കാർമികത്വം മോൺ. ജോർജ് മനാടൻ ( പ്രീസ്റ്റ് ഹോം തൃശൂർ ) തുടർന്ന് വർണ്ണമഴ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10 മണിക്ക് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പുകളുടെ സമാപനവും തുടർന്ന് ബാന്റ് വാദ്യ സംഗമം ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 12 തർപ്പണ തിരുനാൾ. തോമാശ്ലീഹാ തളിയകുളത്തിൽ തർപ്പണാത്ഭുതം നടത്തി മാമോദീസ നൽകിയതിന്റെ ഓർമ്മത്തിരുന്നാൾ.
രാവിലെ 6:30ന് ദിവ്യബലി ഉണ്ടായിരിക്കും.
രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന ഉണ്ടായിക്കും.
മുഖ്യ കർമികത്വം . ഫാ. വിൽസൺ പിടിയത്ത് നിർവഹിക്കും.
ഡോ. റോയ് വടക്കൻ തിരുനാൾ സന്ദേശവും നൽകും.

തീർത്ഥ കേന്ദ്രത്തിൽ എത്തി ചേരുന്ന ഭക്ത ജനങ്ങൾക്ക് വഴിപാടുകൾ നേരുവാനും, നേർച്ച ഊട്ട് പാർസൽ ആയി കൊണ്ട് പോകുന്നതിമുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് 2:00 മണിക്ക് തളിയകുളത്തിൽ ആഘോഷമായ സമൂഹ മാമ്മോദീസ ഉണ്ടായിരിക്കും. മുഖ്യ കാർമികൻ എമിരറ്റസ് മാർ ബോസ്കോ പുത്തൂർ , മെൽബൺ രൂപത മുൻ അധ്യക്ഷൻ.
വൈകുനേരം 4:30ന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, തുടർന്ന് വർണ്ണമഴയും, മെഗാ ഫ്യൂഷൻ ഉണ്ടായിരിക്കും.ജൂലൈ 13 രാവിലെ 6:30ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് ഉണ്ടായിരിക്കും. അന്നേ ദിവസം വൈകീട്ട് 7 മണി മുതൽ ആന്റോ സൗണ്ട് പാലയൂർ സ്പോൺസർ ചെയുന്ന , തൃശൂർ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന ” പകലിൽ മറഞ്ഞിരിക്കുന്നൊരാൾ ” എന്ന നാടകം ഉണ്ടായിരിക്കും.

First Paragraph Jitesh panikar (working)