
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.

ഗുരുവായൂർ : നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിലിടിച്ച് തോട്ടിലേക്ക് മറയുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാ സ്, പയ്യോളി പാട്ടിൽ വീട്ടിൽ അനിരുദ്ധ്, എളവള്ളി വീട്ടിൽ അസ്ലം എന്നിവരെ പരിക്കുകളോടെ പാവറട്ടി സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.

വാഹനം ഓടിച്ചിരുന്ന എളവള്ളി സ്വദേശി കണ്ടങ്ങാത്ത സുരേഷിനെതിരെ പാവറട്ടി പൊലീസ്കേ സെടുത്തു. ചിറ്റാട്ടുകര ഭാഗത്ത് നി ന്നും തൈക്കാട് ഭാഗത്തേക്ക്
പോയിരുന്ന കാർ എതിരെ വന്ന കാറിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് സമീപത്തുള്ള തോട്ടിലേക്ക് മറിയുക യായിരുന്നു.കക്കൂസ്മാലിന്യം തള്ളിയ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ യായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമായി പറയുന്നത്.

