Post Header (woking) vadesheri

ചാവക്കാട്  അന്താരാഷ്ട്ര യോഗ വാരാചരണം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് :  നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ വാരാചരണം ചെയർപേഴ്സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു .മണത്തല ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന ചടങ്ങിൽ ​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ മാത്രംകോട്ട, നഗരസഭ ആയുർവേദ ഡോക്ടർ ധന്യശ്രീ ഉണ്ണി, നഗരസഭ ഹോമിയോ ഡോക്ടർ സിന്ധു പി.വി. എന്നിവർ സംസാരിച്ചു. ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതവും, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം നന്ദിയും രേഖപ്പെടുത്തി.

​നഗരസഭാ കൗൺസിലർമാർ , സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി നിരവധി പേർ യോഗ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.