Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ 19 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിന് ഒഴിവുള്ള 19 സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് 27.10.2026-ാം തിയതി രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. വേതനം -Rs.21,700/-
പ്രായ പരിധി –
40-60
(01.01.2026 ആയിരിക്കണം) 60 വയസ്സ് കവിയാത്തവർ.

First Paragraph Jitesh panikar (working)

01.01.1966 നും 2.1.1986 നും മദ്‌ധ്യേ (both dates inclusive)

നിയമന കാലാവധി ഉത്തരവ് തിയതി മുതൽ 30.04.2027 കൂടി ആയിരിക്കും. യോഗ്യരെന്ന് കാണുന്നവരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തിന് വിധേയമായി പുനർ നിയമനത്തിന് പരിഗണിക്കുന്നതായിരിക്കും.

യോഗ്യതകൾ – സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള Ex-Servicemen (Army, Navy, Airforce, BSF, CISF, ITBP, CRPF, Assam Rifles I GREF) . അരോഗദൃഢഗാത്രരും നല്ല കാഴ്‌ചശക്ടിയുള്ള ഹിന്ദുക്കളായ പുരുഷൻമാരും ആയിരിക്കണം.

First Paragraph Jitesh panikar (working)

വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

മേൽപ്രകാരം രേഖകൾ സഹിതം ദേവസ്വം ഓഫീസിൽ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335, Extn.251,248,235 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം