
ഗുരുവായൂർ ക്ഷേത്രം നാഥനില്ലാ കളരി ?.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നദ അടയ്ക്കുന്നതിന് മുൻപ് വഴിപാട് കൗണ്ടർ അടച്ചു ജീവനക്കാർ സ്ഥലം വിട്ടെന്ന് ആക്ഷേപം ബുധനാഴ്ച രാത്രിയാണ് ക്ഷേത്ര നദ അടയ്ക്കുന്നതിന് മുൻപ് അഡ്വാൻസ് വഴിപാട് കൗണ്ടർ അടച്ചു പോയത് വഴിപാട് കൗണ്ടറിനു മുന്നിൽ മൂന്നു പേർ മാത്രം നിൽക്കുമ്പോഴാണ് ഇനി നാളെ എന്ന് പറഞ്ഞു കൗണ്ടർ അടച്ചു ജീവനക്കാരൻ സ്ഥലം വിട്ടത് .


നേരത്തെ ഇത് പോലെ യുള്ള സംഭവം ഉണ്ടായപ്പോൾ ചെയർ ഇവരെ ശാസിച്ചു വിട്ടതാണ് . അടുത്തിടെ ദേവസ്വത്തിൽ പത്ത് വർഷത്തോളം ഓരോ തസ്തികയിൽ ഇരുന്ന ആളുകളെ അടക്കം സ്ഥലം മാറ്റിയിരുന്നു . ഈ സ്ഥലം മാറ്റം ഇഷ്ടപെടാത്ത ജീവനക്കാർ ആണ് ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് . കെ ഡി ആർ ബി യുടെ മറവിൽ നിരവധി അവിശ്വാസികളായാവരെ പാർട്ടി തിരുകി കയറ്റിയിരുന്നു. അതിന്റെ തിക്ത്ഫലമാണ് ഇപ്പോൾ ഭക്തർ അനുഭവിക്കുന്നത് .

ഗോപുരത്തിൽ മാനേജർക്ക് പകരം ക്ലാർക്കിനാണ് ചുമതല നൽകിയിട്ടുള്ളത് .സംസ്ഥാന ഭരണം മാറി നാല് മാസം ആയെങ്കിലും ഗുരുവായൂർ ക്ഷേത്ര ഭരണത്തിന്റെ ചരട് ഇടതു നേതാക്കളുടെ കയ്യിൽ തന്നെയെന്നാണ് ആക്ഷേപം
