
ഗുരുവായൂർ കൗസ്തുഭം റെസ്റ്റ് ഉൽഘാടനം 28- ന്

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ചതാമസ സൗകര്യം നൽകുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം ജൂലായ് 28ന് ( ചൊവ്വാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.മുരളീധരൻ സമർപ്പണം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് അധ്യക്ഷനാകും. ചടങ്ങിൽ ഗുരുവായൂർ എംഎൽ എ .എൻ.കെ അക്ബർ മുഖ്യാതിഥിയാകും .
ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം നഗര സഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ .ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ്, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി.ദിനേശൻ നമ്പൂതിരിപ്പാട് സി.മനോജ്,മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ ,. എം. യു ഷിനിജ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ആധുനിക രീതിയിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ‌് ഹൗസിൽ 97 മുറികളാണുള്ളത്.ഇതിൽ എ സി 2 ബെഡ് റൂം – 23 എണ്ണം,നോൺ എ സി 2 ബെഡ് 45, നോൺ എ സി 3 ബെഡ് റൂം – 8, നോൺ എ സി 4 ബെഡ് – 5, നോൺ എ സി 6 ബെഡ് – 16 എന്നീ കാറ്റഗറിയിലാണ് മുറികൾ ലഭ്യമാവുക. 13.30 കോടി ചിലവിൽ
ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയത്

