
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്, തെരുവിൽ ഇറങ്ങി കോൺഗ്രസ്

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചാവക്കാട് ടൗണിൽ റോഡ് ഉപരോധിച്ചു. ഡൽഹിയിൽ സമരം ചെയ്ത രാഹുൽഗാന്ധിയെ ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്ത പോലീസ് നടപടി യിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധം നടത്തിയത്.
റോഡ് ഉപരോധിച്ച കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ഉപരോധത്തിന് നേതാക്കളായ കെ എം ഷിഹാബ് ,അക്ബർ ചേറ്റുവ,കെ ബി വിജു , റിഷി ലാസർ,പി കെ കബീർ, ഷാജി കല്ലിങ്ങൽ, വി മുഹമ്മദ് ഗൈസ് ,ആസിഫ് പാലയൂർ ,സനൂപ്, സന്ദീപ് പുന്ന ,കെ വി ലാജുദ്ധീൻ , കെ ഹിറോഷ്, ഷിഹാബ് മണത്തല , സന്തോഷ്, ഷൗക്കത്ത് ,കെ കെ മുഹമ്മദലി, സക്കീർ മണത്തല എന്നിവർ നേതൃത്വം നൽകി.
അണ്ടത്തോട് സെന്ററിൽ നടന്ന പ്രതിഷേധം ..
വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാഹിദ് കൊപ്പര ഉദ്ഘാടനം ചെയ്തു.
പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് സെക്രട്ടറി
മുസ്തഫ സി യു,. മണ്ഡലം സെക്രട്ടറിമാരായ ഗണേശൻ പെരിയമ്പലം, അൻവർ അസ്സൈനാരകത്ത്, സെക്കീർ ഹുസൈൻ കെസിഎം
എന്നിവർ സംസാരിച്ചു.

അനസ് എ എച്ച്, ഹക്കീം ചന്ദനത്ത്, നൗഫൽ ചാലിൽ, റഫീക്ക് ചാലിൽ, മുജീബ് റഹ്മാൻ കെ സി, ജാഫർ ചാലിൽ,
അലി സി എസ്,ഫായിസ് എം എം,റംഷാദ് കെ യു,, കോയ എച്ച് എ, അലി ടി എച്ച്,ഷെഫീഖ് സി എസ്,
ഹക്കീം എം എം, അഫ്സൽ സി എസ്, എന്നിവർ നേതൃത്വം നൽകി.
